വാഴക്കാട് : സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിപുലമായ രീതിയിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഗൃഹാങ്കണ പുക്കള മത്സരത്തിൽ ഒന്നാം സ്ഥാനം നേടി കൊണ്ട് ജനകീയ വായനശാല കൽപള്ളിയും,രണ്ടാം സ്ഥാനം സിപിഐഎം ചൂരപ്പെട്ട ബ്രാഞ്ചിലെ രവിയും ,മൂന്നാം സ്ഥാനം ചെറിയോടത്ത് പള്ളിയാളി ബ്രാഞ്ച് വിനോദ് എന്നിവർ നേടി.വൈകിട്ട് നടന്ന വടംവലി മത്സരം വിവിധ ടീമുകൾ പങ്കെടുത്തു .
സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടിയുടെ അധ്യക്ഷനായത് സിപിഐഎം ലോക്കൽ കമ്മിറ്റി അംഗമായ പനത്തിൽ കുഞ്ഞഹമ്മദ്,സിപിഐഎം ലോക്കൽ സെക്രട്ടറി ടി ഫൈസൽ സ്വാഗതം പറഞ്ഞു. ,മുതിർന്ന പാർട്ടി നേതാവ് അബ്ദുൽ അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. സി കുമാരൻ,ഭാസ്കരൻ മാസ്റ്റർ,ബഷീർ പുളിയം തൊടി,സുരേഷ് കുമാർ,ശ്രീകാന്ത്,രതീഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.വടംവലി മത്സരത്തിൽ ഒന്നാം സ്ഥാനം ടീം ചീനി ബസാറും,രണ്ടാം സ്ഥാനം ടീം മുണ്ടുമുഴിയും ,മൂന്നാം സ്ഥാനം ടീം ചൂരപ്പട്ടയും കരസ്ഥമാക്കി




