കെ സ് ടി യു ചരിത്രാന്വേഷണയാത്ര സീസൺ 4 കേരളത്തിൽ നിന്നുള്ള 41 അധ്യാപകർക്ക് ഗുജറാത്തിലെ ജില്ലാ റിസോഴ്സ് അധ്യാപകരായ നീലം ഭായി പട്ടേൽ, ശിക്ഷ സാഗർ ഫൗണ്ടേഷനിലെ ശൈലേഷ് ഭായി പ്രജാപതി, അനിൽ ഭായി എന്നിവർ റാണി കി വാവിൽ വെച്ച് സ്വീകരണം നൽകി.ആഗസ്റ്റ് 28 മുതൽ സെപ്റ്റംബർ വരെയാണ് യാത്ര. ഗുജറാത്തിലെ മുഴുവൻ ചരിത്ര പ്രധാനമായ സ്ഥലങ്ങളും കാണുകയും ചരിത്രം പഠന വിധേയമാക്കുകയും ചെയ്യുകയും എന്നതാണ് യാത്രയുടെ ലക്ഷ്യം. മലപ്പുറം ജില്ലയിലെ എല്ലാ ഉപജില്ലയിലെയും അധ്യാപകർ ഇതിൽ പങ്കെടുക്കുന്നുണ്ട്.

സബർമതി ആശ്രമം, സിദ്ധി സയ്യിദ് മസ്ജിദ്, ജുമാ മസ്ജിദ്, അദല സ്റ്റെപ് വെൽ, കർകാരിയ തടാകം, ബുജ്, ഐനാമഹൽ, പ്രാഗ് മഹൽ, കച്ച് മ്യൂസിയം, പിക്സേൺ മ്യൂസിയം, കാബാ ഗാന്ധി മ്യൂസിയം, സ്വാമി നാരായൺ ക്ഷേത്രം, ഉപാഫോർട്ട്, മഹബത് മഖ്ബറ, ഗിർ വനം വ്യു പോയന്റ്, ഗിർ വനം സഫാരി, പോർ ബന്തർ, കീർതി മന്ദിർ, പോർബന്തർ ബീച്ച്, സോമനാഥ്, ലോതാൾ, സിന്ദു നദീതട സംസ്കാരം, സൂറത്, ഹാരപ്പൻ സംസ്കാരം എന്നീ ചരിത്ര പ്രധാനമായ സ്ഥലങ്ങളാണ് ഈ യാത്രയിൽ കാണുന്നത്.
യാത്രയ്ക്ക് ശേഷം വിദ്യാർത്ഥികൾക്ക് പഠനത്തിനായി ചരിത്ര പുസ്തകവും സി.ഡി യും ഇറയ്ക്കുന്നുണ്ട്. കെ.എസ്.ടി.യു ജില്ലാ കമ്മറ്റി ഭാരവാഹികളുടെ നേതൃത്വത്തിലാണ് യാത്ര ആസൂത്രണം ചെയ്തത്. വാഴക്കാട്ട് നിന്ന് കെ.പി.ഫൈസൽ മാസ്റ്റർ, യു.കെ. നാസർ മാസ്റ്റർ താഹിർ മാസ്റ്റർ എന്നിവർ യാത്രയിൽ പങ്കെടുക്കുന്നു.




