24.8 C
Kerala
Thursday, April 30, 2026

വാഴക്കാട് അക്ഷരപുരയിൽ സ്നേഹോണം, വിദ്യാലയത്തിൽ എത്തി കുട്ടികൾ ഓണം ആഘോഷിച്ചു

Must read

വാഴക്കാട് : വാഴക്കാട് ഗ്രാമപഞ്ചായത്തിലെ ശയ്യാവലാംബരായ കുട്ടികൾക്ക് ഒരുമിച്ചു ഓണാഘോഷം തീർത്തു കൊണ്ടോട്ടി ബി ആർസി. പതിനഞ്ചു ഗൃഹാധിഷ്ഠിത പഠനം നടത്തുന്ന കുട്ടികളും രക്ഷിതാക്കളും വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രതിനിധികളും വാഴക്കാട് ഹയർസെക്കന്ററി പിടിഎ ഭാരവാഹികളും, വിവിധ സ്കൂളുകളിലെ പ്രധാനധ്യാപകരും ,ചങ്ങാതിക്കൂട്ടവും ചേർന്ന് ഓണാഘോഷം കെങ്കേമമാക്കി. വാഴക്കാട് ഗവ ഹയർസെക്കന്ററി സ്കൂളിലെ അക്ഷരമുറ്റം ബാച്ച്, എടവണ്ണപ്പാറ വ്യാപാരവ്യവസായ ഏകോപന സമിതി, ഡി വൈ എഫ് വൈ വാഴക്കാട് മേഖല കമ്മറ്റി, വാഴക്കാട് സർവീസ് കോ ഓപ്പറേറ്റീവ് ബാങ്ക് ഇവരുടെ പിന്തുണയോടെയാണ് ഓണാഘോഷം വർണാഭമാക്കിയത്. വാഴക്കാട് ഗവ ഹയർ സെക്കന്ററി സ്കൂളിൽ സംഘടിപ്പിച്ച ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ എം കെ സി നൗഷാദ് ഉദ്‌ഘാടനം ചെയ്തു .കൊണ്ടോട്ടി ബി ആർ സി ബിപിസി അനീഷ്‌കുമാർ അധ്യക്ഷത വഹിച്ചു.

വൈസ് പ്രസിഡന്റ് ഷമീന സലീം .പ്രിൻസിപ്പൽ ആമിന ടീച്ചർ ,പിടിഎ പ്രസിഡന്റ് ടിപി അഷ്‌റഫ്‌ ,എസ് എം സി ചെയർമാൻ ജൈസൽ എളമരം ,ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ വിജയൻ പി എം , ചാലിയപ്രം ഹൈസ്കൂൾ ഹെഡ്മിസ്ട്രെസ്സ് വിജി ടീച്ചർ ,പ്രധാനധ്യാപകരായ അജീഷ് മാസ്റ്റർ, മഹേഷ്‌ മാസ്റ്റർ, നൗഷാദ് വട്ടപ്പാറ, ഷിജിൽ, കെ വി എം കുഞ്ഞി, മുസ്തഫ സുനൈന വാഴക്കാട്, സനീർ ,ഷജീബ് അനന്തായൂർ,തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു .

കുട്ടികൾക്ക് ഡിവൈഎഫ്ഐ വാഴക്കാട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിഭവസമൃദ്ധമായ സദ്യ ഒരുക്കി. ഓണക്കിറ്റും ഓണക്കോടിയും വിതരണം ചെയ്തു. ചങ്ങാതിക്കൂട്ടം ചേർന്ന് പാടിയുംആടിയും ഓണക്കളികൾ കളിച്ചും അവരുടെ കൂട്ടുകാരെ ആഹ്ലാദത്തിലാഴ്ത്തി .

പരിപാടിക്ക് രതീഷ്, അനീഷ, മുംതാസ്, ബീന, അനിത, ജുമന തുടങ്ങിയവർ നേതൃത്വം നൽകി

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article