ഓണം സ്പെഷ്യൽ ഡ്രൈവിനോട് അനുബന്ധിച്ച് നടത്തിയ പരിശോധനയിൽ മലപ്പുറം എക്സൈസ് എൻഫോഴ്സ്മെന്റ് & ആന്റി നർകോട്ടിക് സ്പെഷ്യൽ സ്കോഡ് സർക്കിൾ ഇൻസ്പെക്ടർ നൗഫൽ. എൻ ഉം പാർട്ടിയും, ഉത്തരമേഖല കമ്മീഷണർ സ്ക്വോഡ് എക്സൈസ് ഇൻസ്പെക്ടർ ഷിജുമോൻ.ടി യും പാർട്ടിയും ചേർന്ന്
ഏറനാട് താലൂക്കിൽ അരീക്കോട് വില്ലേജിൽ അരീക്കോട് ടൗണിലുള്ള ഒരു സ്വകാര്യ ലോഡ്ജിന്റെ വാഷ് റൂമിൽവെച്ച് സിന്തറ്റിക് മയക്കുമരുന്നായ മെത്താംഫിറ്റമീൻ 22.21 ഗ്രാം കൈവശം വെച്ച കുറ്റത്തിന് കൊണ്ടോട്ടി താലൂക്കിൽ വാഴക്കാട് വില്ലേജിൽ എടവണ്ണപ്പാറ യിലെ പ്രാദേശിക യൂത്ത് ലീഗ് നേതാവ് പുതിയതൊടി ചീടിക്കുഴി വീട്ടിൽ ഷാക്കിർ ജമാൽ.പി.സി എന്നയാളെ അറസ്റ്റ് ചെയ്തു.
മലപ്പുറം സ്‌ക്വാഡ് ഓഫീസിൽ എൻ. ഡി. പി. എസ് ക്രൈം 59/2025 U/s 22(b) ആയി രജിസ്റ്റർ ടി കേസ് ചെയ്തിട്ടുള്ളതാണ്. പ്രതിയെ ബഹുമാനപ്പെട്ട മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മൈസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയിട്ടിള്ളതും റിമാന്റ് ചെയ്തിട്ടുള്ളതുമാണ്. പാർട്ടിയിൽ പെരിന്തൽമണ്ണ എക്സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് ഇൻസ്പെക്ടർ ഹരിദാസൻ.പി അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ആസിഫ് ഇക്ബാൽ. കെ, സിവിൽ എക്സൈസ് ഓഫീസർ അനീസ് ബാബു, ഉത്തര മേഖല കമ്മീഷണർ സ്കോഡിലെ സിവിൽ എക്സൈസ് ഓഫീസർ അഖിൽദാസ് എക്സൈസ് ഡ്രൈവർ മുഹമ്മദ് നിസാർ എം എന്നിവർ ഉണ്ടായിരുന്നു.




