24.8 C
Kerala
Thursday, April 30, 2026

ജനകീയ വൃക്ഷ വൽക്കരണം ക്യാമ്പയിൻ : ആക്കോട് ഗോട്ട് ഫാമിൽ ഓർമ്മ മരം നട്ടു

Must read

വാഴക്കാട്: ഹരിത കേരളം മിഷന്റെ ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവൽക്കരണ ക്യാമ്പയിന്റെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തും തൊഴിലുറപ്പ് തൊഴിലാളികളും ചേർന്ന് ‘ഓർമ്മ മരം’ നട്ടു. വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിലുള്ള ആക്കോട് ഗോട്ട് ഫാമിലാണ് പരിപാടി സംഘടിപ്പിച്ചത്.വൃക്ഷവൽക്കരണത്തിന്റെ ഉദ്ഘാടനം വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് എം.കെ. നൗഷാദ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ഷമീന സലീം അധ്യക്ഷത വഹിച്ച ചടങ്ങിൽ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, വാർഡ് മെമ്പർമാരായ സുഹറ വെളുമ്പിലാംകുഴി, പി.ടി. വസന്തകുമാരി, ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് .വി , അസിസ്റ്റൻ്റ് എഞ്ചിനിയർ ജലാലുദ്ദീൻ കെ, ഓവർസിയർ അമീൻ റാഷിദ് എം,സനീർ പി, മുഹമ്മദ് റസാഖ് ,ഹരിതകേരളം മിഷൻ ജില്ലാ ടെക്നിക്കൽ അസിസ്റ്റന്റ് സി.എം ഹരിപ്രസാദ്, ബ്ലോക്ക് റിസോഴ്സ് പേഴ്സൺ ടി.സി ധന്യ എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article