വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ ചാന്ദ്രയാൻ വിക്ഷേപണ ദിനമായ ഓഗസ്റ്റ് 23 ന് കുട്ടികളിൽ ബഹിരാകാശ വിസ്മയങ്ങളെ കുറിച്ചു താല്പര്യം വളർത്താനായി അന്താരാഷ്ട്ര ബഹിരകാശദിനം ആചരിച്ചു.. റോക്കറ്റ് നിർമാണം, ബഹിരകാശദിന ക്വിസ്, സാഹിത്യ സമാജം തുടങ്ങി വൈവിധ്യമാർന്ന പരിപാടികളോടെയാണ് ആഘോഷിച്ചത്.സ്റ്റാഫ് സെക്രട്ടറി കെ ടി സുധ,ശാസ്ത്രരംഗം കൺവീനർ എം കെ സാജിത നേതൃത്വം നൽകി. ക്വിസ് മത്സരത്തിൽ 6 ഡി ക്ലാസ്സിലെ ജിയാ നസ്നിൻ ഒന്നാം സ്ഥാനവും 6 ബി ക്ലാസ്സിലെ ഹിദാ രണ്ടാം സ്ഥാനവും 6സി ക്ലാസ്സിലെ ആയിഷ ലൈബ മൂന്നാം സ്ഥാനവും കരസ്ഥമാക്കി
ബിടിഎംഒ യു പി സ്കൂളിൽ അന്താരാഷ്ട്ര ബഹിരകാശ ദിനം ആചരിച്ചു.




