23.8 C
Kerala
Thursday, April 30, 2026

പൊതുസ്ഥലങ്ങളിൽ ആയിരം തേക്കിൻ തൈകൾ നടലിന് തുടക്കംകുറിച്ച് വാഴക്കാട് ഗ്രാമ പഞ്ചായത്ത്‌

Must read

വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ “മരം ഒരു വരം” ഭാഗമായി പൊതുസ്ഥലങ്ങളിൽ ആയിരം തേക്കിൻ തൈകൾ നടലിന് തുടക്കമായി.

വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ. നൗഷാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡണ്ട് ഷമീന സലീം അദ്ധ്യക്ഷത വഹിച്ചു.
നമ്മുടെ ഗ്രാമത്തിന്റെ ഹരിത ഭാവിയെ ഉറപ്പാക്കാനും വരും തലമുറകൾക്ക് പ്രകൃതിയുടെ അനുഗ്രഹം സമ്മാനിക്കാനും വേണ്ടി നടത്തുന്ന ഒരു വലിയ ശ്രമമാണിതെന്നും ഓരോ തൈയും നട്ടുവളർത്തുന്നത് നാളെയുടെ ശ്വാസവായുവിനും ഗ്രാമത്തിന്റെ സൗന്ദര്യത്തിനുമുള്ള വിലപ്പെട്ട നിക്ഷേപം കൂടിയാണെന്ന് പ്രസിഡണ്ട് പറഞ്ഞു. പൊതു സ്ഥലങ്ങളിൽ തൈ നടുന്നതോടൊപ്പം വാർഡ് മെമ്പർമാർ മുഖേന പൊതുജനങ്ങൾക്കും തൈകൾ നൽകും.

ചടങ്ങിൽ ക്ഷേമകാര്യ അധ്യക്ഷരായ പി കെ റഫീഖ് അഫ്സൽ, ആയിഷ മാരത്ത്, വാർഡ് മെമ്പർമാരായ മലയിൽ അബ്ദുറഹ്മാൻ മാസ്റ്റർ, സി പി ബഷീർ മാസ്റ്റർ, കെ പി മൂസക്കുട്ടി, സരോജിനി ഓട്ടുപാറ, സെക്രട്ടറി എസ് പ്രശാന്തി, ഗ്രാമപഞ്ചായത്ത് ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article