24.8 C
Kerala
Thursday, April 30, 2026

രാജീവ് ഗാന്ധി ജന്മവാർഷിക ദിനം വാഴക്കാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി സദ്ഭാവന ദിനമായി ആചരിച്ചു

Must read

വാഴക്കാട് : ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, കോൺഗ്രസ് അധ്യക്ഷനുമായിരുന്ന രാജീവ് ഗാന്ധിയുടെ 82-ാംജന്മവാർഷികമായ ഓഗസ്റ്റ് 20ന് രാജ്യം സദ്ഭാവന ദിവസമായി ആചരിക്കുന്നതിൻ്റെ ഭാഗമായി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ എളമരം കോൺഗ്രസ്സ് ഭവൻ പരിസരത്ത് രാജീവ് അനുസ്മരണവും,ഛായ ചിത്രത്തിൽ പുഷ്പാർച്ചനയും, രാഷ്ട്ര നിർമ്മാണത്തിൽ നൽകിയ അമൂല്യ സേവനങ്ങളെ സ്മരിച്ചു കൊണ്ടുള്ള രാജീവ് സ്മരണയും, രാജ്യത്തിൻറെ ഐക്യവും, അഖണ്ഡതയും കാത്തുസൂക്ഷിക്കുവാനുള്ള സദ്ഭാവന പ്രതിജ്ഞ ചടങ്ങും സംഘടിപ്പിച്ചു.യൂത്ത് കോൺഗ്രസ് അഖിലേന്ത്യ മുൻ സെക്രട്ടറിയും, കെ.പി.സി.സി മെമ്പറുമായ അഡ്വ: വിദ്യ ബാലകൃഷ്ണൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു.മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ജൈസൽ എളമരം അധ്യക്ഷതവഹിച്ചു. DCC മുൻ ജനറൽ സെക്രട്ടറി കെ.എം.എ റഹ്മാൻ അനുസ്മരണ പ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് സി.വി സക്കറിയ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു. ഡി.സി.സി മെമ്പർ എം മാധവൻ, മണ്ഡലം കോൺഗ്രസ്സ് മുൻ പ്രസിഡണ്ട് സി.കെ മുഹമ്മദ് കുട്ടി മാസ്റ്റർ, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി. കെ മുരളീധരൻ, ഒ.വിശ്വനാഥൻ, ഹമീദ് ഊർക്കടവ്, മണ്ഡലം വൈസ് പ്രസിഡണ്ട് സി.എ കരീം, ജനറൽ സെക്രട്ടറി എ.സി.പത്മാവതി, പോഷക സംഘടന നേതാക്കളായ അസീസ് എടപ്പെട്ടി, സി.പി അബൂബക്കർ കാളൂർ അബൂബക്കർ മാസ്റ്റർ, സുബൈർ പുൽപറമ്പിൽ, എ.കെ.മുഹമ്മദ്കുട്ടി, ഷരീഫ് മണ്ടകത്തിങ്ങൽ,സി.കെ അബൂബക്കർ, എന്നിവർ സംസാരിച്ചു.

കോൺഗ്രസ് ജനറൽ സെക്രട്ടറി ഷംസു മപ്രം, സ്വാഗതവും വാർഡ് കോൺഗ്രസ് പ്രസിഡണ്ട് നാസർ വലിയ മംഗലത്ത് നന്ദിയും പറഞ്ഞു. ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ പി.സുരേന്ദ്രൻ, കെ.പി.രവീന്ദ്രൻ മാസ്റ്റർ കെ.ടി. ഷിഹാബ്, മുസ്തഫ വാഴക്കാട് ,ശ്രീദാസ് വെട്ടത്തൂർ,മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികളായ പി.രവീന്ദ്രനാഥ്, പി.കെ.ആലിക്കോയ, അൽ ജമാൽ നാസർ, പോഷക സംഘടന നേതാക്കളായ മാനുട്ടി കുനിക്കാടൻ, ചന്ദ്രമതി, പി.രാജേഷ്, മുൻ വാർഡ് പ്രസിഡണ്ട് കെ.ബാലകൃഷ്ണൻ, പി.റഫീഖ്,ബൂത്ത് പ്രസിഡണ്ട് എം.കെ.ഉണ്ണിമോയി വാർഡ് – ബൂത്ത് പ്രസിഡണ്ടുമാർ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി സംബന്ധിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article