23.8 C
Kerala
Thursday, April 30, 2026

കർഷക അവാർഡിൽ ഇരട്ട നേട്ടവുമായി എളമരം ബി ടി എം ഒ സ്കൂൾ

Must read

എളമരം: വാഴക്കാട് ഗ്രാമപഞ്ചായത്തിലെ 2024- 25 വർഷത്തെ മികച്ച കാർഷിക വിദ്യാലയത്തിനുള്ള അവാർഡ് കരസ്ഥമാക്കി ബി ടി എം ഒ യുപി സ്കൂൾ. പഞ്ചായത്തിലെ മികച്ച കുട്ടി കർഷകക്കുള്ള അവാർഡും ഇതേ സ്കൂളിലെ വിദ്യാർത്ഥിനി സി.ഫർസാന സ്വന്തമാക്കി.ചിങ്ങം 1 കർഷക ദിനത്തോടനുബന്ധിച്ച് വാഴക്കാട് ഗ്രാമപഞ്ചായത്തും കൃഷി ഭവനും സംയുക്തമായി ഗ്രാമ പഞ്ചായത്ത്‌ ഹാളിൽ സംഘടിപ്പിച്ച പരിപാടികളിലാണ് അവാർഡുകൾ വിതരണം ചെയ്തത്.

മികച്ച കാർഷിക വിദ്യാലയത്തിനുള്ള ഉപഹാരം ടി വി ഇബ്രാഹിം എം എൽ എയിൽ നിന്നും സ്കൂൾ ഹെഡ്മാസ്റ്റർ ഒ എം നൗഷാദ്,മുഹമ്മദ്‌ സർഫാസ്, അബ്ദുൽ മജീദ് കെ, വി പി സജ്‌ന, സ്കൂൾ ലീഡർ മുഹമ്മദ്‌ സാദിഖ്, ഇ ദേവിക എന്നിവർ ഏറ്റുവാങ്ങി.ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ :എം കെ നൗഷാദ് അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ റൈഹാനത്ത് സ്വാഗതം പറഞ്ഞു.വിവിധ ജന പ്രതിനിധികൾ രാഷ്ട്രീയ സാമൂഹ്യ നേതാക്കൾ പങ്കെടുത്തു

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article