വാഴക്കാട് : കേരള കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ കീഴിൽ വാഴക്കാട് പഞ്ചായത്ത് കൃഷിഭവൻ ചിങ്ങം ഒന്നിന് കർഷക ദിനത്തോടനുബന്ധിച്ച് വാഴക്കാട് പഞ്ചായത്തിലെ മികച്ച കാർഷിക വിദ്യാലയങ്ങളെ കണ്ടെത്തുന്ന മത്സരത്തിൽ രണ്ടാമത്തേ കാർഷിക വിദ്യാലയമായി ജി എൽ പി സ്കൂൾ വെട്ടത്തൂരിനെ തെരഞ്ഞെടുത്തു.

കൃഷിഭവനിൽ വെച്ച് നടന്ന ചടങ്ങിൽ ബഹു കൊണ്ടോട്ടി എം എൽ എ ശ്രീ ടിവി ഇബ്രാഹീമിൽ ഇന്ന് സ്കൂൾ ലീഡർ മുഹമ്മദ് യാഫിസ് ട്രോഫി ഏറ്റുവാങ്ങി
മറ്റു വിദ്യാർത്ഥികൾ ടീച്ചർമാർ എന്നിവർ സന്നിഹിതരായിരുന്നു.പഞ്ചായത്ത് പ്രസിഡൻറ്,കൃഷി ഓഫീസർ , സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ, വാർഡ് മെമ്പർ എന്നിവർ ചടങ്ങിൽ സംസാരിച്ചു




