വാഴക്കാട്:* വാഴക്കാട് ഗ്രാമപഞ്ചായത്തിലെ രണ്ട് റോഡുകൾക്കുകൂടി സി.എസ്.ആർ. (കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി) ഫണ്ട് ഉപയോഗിച്ച് ശാപമോക്ഷം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെ ഇടപെടലിലൂടെയാണ് കാലങ്ങളായി യാത്രാദുരിതം അനുഭവിച്ചിരുന്ന റോഡുകൾ ഗതാഗതയോഗ്യമാക്കിയത്.പതിനാറാം വാർഡിലെ വല്ലങ്ങോട്ട് താഴം-കുനിമ്മൽ റോഡും, രണ്ടാം വാർഡിലെ മണ്ണമ്പറമ്പ്-പൂളക്കാലൊടി പള്ളിതാഴം റോഡുമാണ് നവീകരിച്ചത്. പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യത്തിനാണ് ഇതിലൂടെ പരിഹാരമായത്. നേരത്തെയും റോഡുകൾ ഉൾപ്പെടെയുള്ള വിവിധ നിർമാണ പ്രവർത്തനങ്ങൾക്കായി അഡ്വ. എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ സി.എസ്.ആർ. ഫണ്ടുകൾ ഉപയോഗപ്പെടുത്തിയിരുന്നു.
വാഴക്കാട് സി എസ് ആർ ഫണ്ട് ഉപയോഗിച്ച് രണ്ട് റോഡുകൾ ഗതാഗതയോഗ്യമാക്കി




