വാഴക്കാട് ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ ലഹരിക്കെതിരെ കരംകോർക്കാം കരുതലുരുക്കാം എന്ന സന്ദേശവുമായി പ്രതിരോധ മതിൽ സൃഷ്ടിച്ചു.
വാഴക്കാട് മുതൽ എടവണ്ണപ്പാറ വരെ നീണ്ടു നിന്ന പ്രതിരോധ മതിലിന്റെ ഉദ്ഘാടനം ടിവി ഇബ്രാഹിം എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം കെ നൗഷാദ് അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്തിലെ വിദ്യാർത്ഥികൾ, അധ്യാപകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ആശാവർക്കർമാർ, അയൽക്കൂട്ടം, ട്രോമകെയർ അംഗങ്ങൾ, ഹരിതകർമ സേന അംഗങ്ങൾ, അംഗനവാടി ജീവനക്കാർ, വിവിധ രാഷ്ട്രീയ സാംസ്കാരിക സന്നദ്ധ സംഘടന പ്രവർത്തകർ തുടങ്ങിയവർ പ്രതിരോധ മതിലിന്റെ ഭാഗമായി ലഹരിക്കെതിരെയുള്ള പ്രതിജ്ഞയെടുത്തു.

ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സമിതി അധ്യക്ഷന്മാരായ പി കെ റഫീഖ് അഫ്സൽ, ആയിശ മാരാത്ത്, സി.കെ റശീദ്, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ജാഗ്രതാ സമിതി അംഗങ്ങൾ നേതൃത്വം നൽകി.
പഞ്ചായത്ത് ജാഗ്രത സമിതി കൺവീനർ ഡോ. എ.കെ അബ്ദുൽ ഗഫൂർ സ്വാഗതവും വൈസ് പ്രസിഡണ്ട് ഷമീന സലീം നന്ദിയും പറഞ്ഞു




