എടവണ്ണപ്പാറ: പ്രമുഖ മാപ്പിള കവിയും ഗായകനും കേരള മാപ്പിള കലാ അക്കാദമി സംസ്ഥാന ഉപാധ്യക്ഷൻ കൂടിയായ ഫസൽ കൊടുവള്ളി ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ സന്ദർശനം നടത്തി. മാപ്പിളപാട്ടിന്റെ വിവിധ തലങ്ങൾ അദ്ദേഹം കുട്ടികൾക്കായി വിശദീകരിച്ചു കൊടുത്തു.

മാപ്പിള കലാ രംഗത്ത് അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ നടത്തുന്ന പ്രവർത്തനങ്ങൾ ഏറെ പ്രശംസനീയമാണെന്ന് അദ്ദേഹം ഉണർത്തി. ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ ഡയറക്ടർ സാബിഖ് കൊഴങ്ങോറൻ, അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ ട്രഷറർ കെ. സി അബുട്ടി ഹാജി, മറ്റു വിദ്യാർത്ഥികളുടെ രക്ഷിതാക്കളും ചടങ്ങിൽ സംബന്ധിച്ചു. മാപ്പിളപാട്ട് പരിശീലന രംഗത്ത് ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ 3 ആം വർഷത്തിലേക്ക് കടക്കുകയാണ്. എല്ലാ ശനിയാഴ്ചയും വൈകിട്ട് 3.30 മുതൽ വാഴക്കാട് ഡോട്ട് കോം ഹാളിൽ വെച്ചാണ് ക്ലാസ്സ് നടക്കുന്നത്. അഡ്മിഷന് ബന്ധപ്പെടുക : 9048301213




