സമസ്ത സെൻ്റിനറിയുടെ ഭാഗമായ മനുഷ്യർക്കൊപ്പം കർമ്മ സാമായികം എന്ന പ്രമേയത്തിൽ കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ കമ്മറ്റി
ക്രിയേഷൻ ലീഡേഴ്സ് ക്യാമ്പ് ശ്രദ്ധേയമായി.
എസ് വൈ എസ് സംസ്ഥാന ജനറൽ സെക്രട്ടറി സി എച്ച് റഹ്മ്മത്തുല്ല സഖാഫി എളമരം ഉദ്ഘാടനം ചെയ്തു.
സമസ്ത കേരള ജംഇയ്യത്തുൽ ഉലമ ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേൽമ്മുറി പഠന ക്ലാസിന് നേതൃത്വം നൽകി

കേരള മുസ്ലിം ജമാഅത്ത് എടവണ്ണപ്പാറ സോൺ പ്രസിഡണ്ട് സയ്യിദ് അഹമ്മദ് കബീർ മദനി അൽ ബുഖാരി കൊന്നാര, ജനറൽ സെക്രട്ടറി ഇ എം റസാഖ് മാസ്റ്റർ വെട്ടുപാറ, സി എം മൗലവി വാഴക്കാട്, എ കെ സി അബ്ദുൽ അസീസ് ബാഖവി ആക്കോട്, സി.ടി അബൂബക്കർ മുസ്ലിയാർ ആക്കോട്, സി കെ അബ്ദുറഹ്മാൻ മുസ്ലിയാർ അനന്തായൂർ, സി. ബഷീർ മാസ്റ്റർ വാഴക്കാട്, അഹമ്മദ് മളാഹിരി ചെണ്ണയിൽ, സുലൈമാൻ മുസ്‌ലിയാർ വാവൂർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.




