23.8 C
Kerala
Thursday, April 30, 2026

ചെറുകാവ് ഇനി പുകയില രഹിത വിദ്യാലയ പഞ്ചായത്ത്.

Must read

ചെറുക്കാവ് : ടുബാക്കോ ഫ്രീ എജുക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻ പദ്ധതിയുടെ ഭാഗമായി ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വിദ്യാലയങ്ങൾ പുകയിലരഹിത വിദ്യാലയങ്ങളായി (ToFEI) കൊണ്ടോട്ടി എം എൽ എ ടിവി ഇബ്രാഹിം പ്രഖ്യാപിച്ചു.  ചെറുകാവ് ഗ്രാമപഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ ചെറുകാവ് ഗ്രാമപഞ്ചായത്തിലെ 14 വിദ്യാലയങ്ങളെയാണ് പുകയിലരഹിത വിദ്യാലയങ്ങൾ ആയി പ്രഖ്യാപിച്ചത്. ഇതിൽ 12 സ്കൂളുകളും ഒരു കോളേജും ഒരു ടീച്ചർ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടും ആണ് ഉൾക്കൊള്ളുന്നത്.

കഴിഞ്ഞ ആറുമാസമായി വിദ്യാലയങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പുകയില രഹിത വിദ്യാലയം പ്രവർത്തനങ്ങളുടെ പരിശോധന ആരോഗ്യ വകുപ്പില പ്രത്യേക സംഘം നടത്തുകയും അതിൽ സ്കോർ നേടിയ ശേഷമാണ് ഈ വിദ്യാലയങ്ങളെ പുകയിലരഹിത വിദ്യാലയങ്ങൾ ആയിട്ട് പ്രഖ്യാപിക്കുന്നത്. ഈ വിദ്യാലയങ്ങളിൽ നിന്നുള്ള പ്രധാന അധ്യാപകർ, പുകയില രഹിത വിദ്യാലയം ചുമതലയുള്ള അധ്യാപകർ, വിദ്യാർത്ഥി പ്രതിനിധികൾ പിടിഎ പ്രതിനിധികൾ, എന്നിവർ ചേർന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചടങ്ങിൽ ആശാവർക്കർമാർ, അങ്കണവാടി ടീച്ചേഴ്സ്, ജെ ആർ സി, സ്കൗട്ട് ആൻഡ് ഗൈഡ്, മറ്റു നാട്ടുകാർ, അധ്യാപക രക്ഷാകർതൃ സമിതി അംഗങ്ങൾ സംബന്ധിച്ചു.പേങ്ങാട് ബി ടി എം എ എം യു പി സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ ചെറുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പികെ അബ്ദുല്ലക്കോയ അധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി ഡി എം ഒ ഡോ. എ ഷിബുലാൽ പദ്ധതി വിശദീകരിച്ചു. ടെക്നിക്കൽ അസിസ്റ്റന്റ് സി കെ സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. ചെറുകാവ് ഗ്രാമപഞ്ചായത്ത് വൈ. പ്രസിഡണ്ട് സുജാത കളത്തിങ്ങൽ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ വി മുരളി, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ ടീ ഖൈറുന്നിസ, വാർഡ് മെമ്പർ സുനിൽകുമാർ മാസ്റ്റർ, ബ്ലോക്ക് മെഡിക്കൽ ഓഫീസർ ഡോ. സന്തോഷ്, ബ്ലോക്ക് ഹെൽത്ത് സൂപ്പർവൈസർ പി കൃഷ്ണൻ, പി ഇ സി കൺവീനർ കെ ചന്ദ്രദാസൻ, പ്രധാന അധ്യാപകരായ കെ സൈനബ, എം സുനിൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ യു മുഹമ്മദ് റൗഫ്, ഡിൽനവാസ് എന്നിവർ ചടങ്ങിന് ആശംസകൾ നേരുന്നു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാറ്റിക് കമ്മിറ്റി ചെയർമാൻ കെ ആഷിക് സ്വാഗതവും, ജൂനിയർ ഇൻസ്പെക്ടർ എ. സന്ധ്യ നന്ദിയും പറഞ്ഞു.ചെറുകാവ് ഗ്രാമപഞ്ചായത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പുകയില രഹിത വിദ്യാലയങ്ങളായി എംഎൽഎ ടിവി ഇബ്രാഹിം പ്രഖ്യാപിക്കുന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article