പുളിക്കൽ : കളിച്ചുല്ലസിച്ചു നടക്കേണ്ട പ്രായത്തിൽ മാരക രോഗം ബാധിച്ചു കിടപ്പിലായ മിൻഹാജ് എന്ന കുട്ടിക്ക് വേണ്ടി ഒരു നാട് ഒരുമിക്കുമ്പോൾ തൻ്റെ ജീവിതത്തിൽ ആദ്യമായി ലഭിച്ച സ്കോളർഷിപ്പ് തുകയടക്കമുള്ള സമ്പാദ്യ കുടുക്ക മിൻഹാജ് സഹായ നിധിയിലേക്ക് സംഭാവന നൽകി പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ 6A ക്ലാസിൽ പഠിക്കുന്ന ആയിഷ റൈഹ . മിൻഹാ ജിന് വേണ്ടി വിദ്യാലയത്തിൽ നടക്കുന്ന മാസ് കളക്ഷൻ്റെ ഭാഗമായാണ് തൻ്റെ സമ്പാദ്യം നൽകിയത്. പ്രധാന അധ്യാപിക ഷീജ പി ഏറ്റുവാങ്ങി.
മിൻഹാജ് ചികിത്സ സഹായ ഫണ്ടിലേക്ക് തൻ്റെ സമ്പാദ്യ കുടുക്ക സംഭാവന ചെയ്ത് പുളിക്കൽ എ എം എം ഹൈസ്കൂൾ വിദ്യാർത്ഥിനി ആയിഷ റൈഹ




