ഘടക ശാക്തീകരണത്തിന്റെ ഭാഗമായി എസ് വൈ എസ് എടവണ്ണപ്പാറ സോൺ കമ്മറ്റി സംഘടിപ്പിച്ച ‘സംഘാനകല’ മെൻ്റേഴ്സ് കമ്യൂൺ ക്യാമ്പ് സമാപിച്ചു.
എടവണ്ണപ്പാറ ജലാലിയ്യ ഹൈസ്കൂൾ ക്യാമ്പസിൽ നടന്ന ക്യാമ്പ് എസ് വൈ എസ് കോഴിക്കോട് ജില്ലാ സൗത്ത് ഉപാദ്ധ്യക്ഷൻ ഇബ്റാഹീം സഖാഫി താത്തൂർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.

ജില്ല ദഅവാ സെക്രട്ടറി കെ പി ഷമീർ കുറുപത്ത്, ബശീർ സഖാഫി കിഴ്ശ്ശേരി, അബ്ദുനാസർ സഖാഫി കരുളായി, സി.റമീസ് വാഴക്കാട്, എം എ ശുക്കൂർ സഖാഫി, സി. അമീർഅലി സഖാഫി വാഴക്കാട്, പി.കെ ഇബ്റാഹീം മുണ്ടക്കൽ, എം.സി ശമീറലി വാഴക്കാട് നേതൃത്വം നൽകി.




