23.8 C
Kerala
Monday, June 15, 2026

കൂളിമാട് മഹല്ല് കമ്മിറ്റി മുജീബ് തങ്ങൾ കൊന്നേരെ ആദരിച്ചു

Must read

കൂളിമാട് : നാട്ടൊരുമയുടെ ഭാഗമായി ക്രസ്റ്റ് കൂളിമാട് സംഘടിപ്പിച്ച നാട്ടുഖിസ്സയിൽ ദേശത്തെ പ്രതിഭകളോട് മുജീബ് തങ്ങൾ കൊന്നാര് സംവദിച്ചു. വിവിധ മേഖലകളിലെ വിദ്യാർത്ഥി പ്രതിഭകൾക്ക് ചടങ്ങിൽ അദ്ദേഹം ഉപഹാരം നല്കി. ക്രസ്റ്റ് വർക്കിംഗ് ചെയർമാൻ കെ.ടി.എ.നാസർ അധ്യക്ഷനായി. മഹല്ല് കമ്മിറ്റി പ്രസിഡണ്ട് കെ.എ.ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. നിരവധി ഗ്രന്ഥങ്ങളുടെ രചയിയിതാവായ പ്രമുഖ ചരിത്രകാരൻ മുജീബ് തങ്ങൾ കൊന്നാരെ കൂളിമാട് മഹല്ല് കമ്മിറ്റി ആദരിച്ചു. അദ്ദേഹത്തിന് കെ.എ. ഖാദർ മാസ്റ്റർ ഉപഹാരം നല്കി.

കൺവീനർ അയ്യൂബ് കൂളിമാട്, ഖത്വീബ് ശരീഫ് ഹുസൈൻ ഹുദവി, വാർഡ് മെമ്പർ കെ.എ. റഫീഖ് ,ടി.വി.ഷാഫി മാസ്റ്റർ, ടി.സി. മുഹമ്മദാജി, കെ.എം ബശീർ ബാബു ,മജീദ് കൂളിമാട് സംസാരിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article