23.8 C
Kerala
Thursday, April 30, 2026

എളമരംകടവ് പാലം ഇരുട്ടിൽ : സിപിഐ എം പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു

Must read

എളമരം : കോഴിക്കോട് – മലപ്പുറം ജില്ലകളെ ബന്ധിപ്പിച്ച് ചാലിയാറിന് കുറുകെ നിർമിച്ച എളമരംകടവ് പാലത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ കത്തിക്കുന്നതിന് അടിയന്തര നടപടി സ്വീക രിക്കണമെന്നാവശ്യപ്പെട്ട് സിപിഐഎം എളമരം ബ്രഞ്ച് കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.
വിളക്കുകൾ അണഞ്ഞിട്ട് മാ സങ്ങളായി. കടവ് പാലം പൂർണമായും ഇരുട്ടിലാണ്. യുഡിഎഫ് ഭരിക്കുന്ന വാഴക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ അനാസ്ഥയാണ് എളമരംകടവ് പാലത്തെ ഇരുട്ടിലാക്കിയത്. വിവിധ ഭാഗങ്ങളിൽനിന്ന് ധാരാളം സന്ദർശകർ ദിവസവും ഇവിടെ എത്തുന്നുണ്ട്. വെളിച്ചമില്ലാതെ ഇവർ ബുദ്ധി മുട്ടുകയാണ്. പാലത്തിന്മേൽ സ്ഥാപിച്ച മുപ്പതോളം വിളക്കുകളും കത്തുന്നില്ല. പ്രതിവർഷ
അറ്റകുറ്റ പ്രവൃത്തിയിൽ ഉൾപ്പെടുത്തി വിളക്കുകൾ പുനഃസ്ഥാ പിക്കണമെന്ന് പ്രതിഷേധ കൂട്ടായ്മ ആവശ്യപ്പെട്ടു.

സിപിഐ എം സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ എടവണ്ണപ്പാറ ലോക്കൽ സെക്രട്ടറി വി രാജഗോപാലൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ഷാഹിൽ അധ്യക്ഷനായി. സലാം എളമരം, എ പി മോഹ ൻദാസ്, സി ഭാസ്കരൻ മാസ്റ്റർ, പനക്കൽ കുഞ്ഞമ്മദ്, NCP നേതാവ് സദാശിവൻ എന്നിവർ സംസാരിച്ചു. ചന്ദ്രശേഖരൻ നന്ദി പറഞ്ഞു

———————————————–

Elamaramkadavu Bridge in Darkness: CPI(M) Organizes Protest Gathering

Elamaram: The CPI(M) organized a protest gathering demanding urgent action to restore the decorative lights on the Elamaramkadavu Bridge, which connects the Kozhikode and Malappuram districts across the Chaliyar River.

The lights have been off for several months, leaving the entire bridge in darkness. The protestors blamed the negligence of the Vazhakkad Panchayat, governed by the UDF, for plunging the bridge into darkness.

Every day, a large number of visitors arrive at this location, and the lack of lighting is causing significant inconvenience. Around thirty lights installed on the bridge are currently non-functional. The protestors demanded that the lights be included in the annual maintenance works and be restored promptly.

The protest gathering organized by the CPI(M) was inaugurated by Edavannappara local secretary V. Rajagopalan Master. Shahil presided over the meeting. Salam Elamaram, A.P. Mohandas, C. Bhaskaran Master, Panakkal Kunhammad, and Sadashivan addressed the gathering. Chandrasekharan delivered the vote of thanks.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article