എടവണ്ണപ്പാറ സെക്ഷന്റെ പരിധിയിൽ 28 ഇലക്ട്രിക്കൽ പോസ്റ്റും പൊട്ടുകയും 32 ലൊക്കേഷനുകളിൽ വൈദ്യുതി കമ്പി പൊട്ടിയിട്ടും 30 ഓളം ലൊക്കേഷനിൽ മരങ്ങൾ വീണ സ്ഥിതിയിലാണ് ഇപ്പോഴുള്ളത്. ബന്ധപ്പെട്ട ജീവനക്കാർ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കി വൈദ്യുതി ബന്ധം പുനസ്ഥാപിക്കാനുള്ള പ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. മാക്സിമം സപ്ലൈ ഇന്ന് വൈകിട്ട് തന്നെ പുനസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. എല്ലാ ഉപഭോക്താക്കളും വൈദ്യുതി ബോർഡിനോടപ്പം സഹകരിക്കണമെന്ന് അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ അഭ്യർത്ഥിച്ചു
എടവണ്ണപ്പാറ സെക്ഷനിൽ കാറ്റിലും മഴയിലും 28 പോസ്റ്റുകൾ തകർന്നു; വൈദ്യുതി പുനസ്ഥാപിക്കൽ പ്രവർത്തനം പുരോഗമിക്കുന്നു




