23.8 C
Kerala
Thursday, April 30, 2026

ലൈക മുതൽ ശൂഭാംശു വരെ , എളമരം ബിടിഎം ഒ യുപി സ്കൂളിലെ ചാന്ദ്രദിനം വ്യത്യസ്തമായി

Must read

വാഴക്കാട് :എളമരം ബി ടി എം ഒ യു പി സ്കൂളിൽ സീഡ് ചാന്ദ്രദിനാചരണ പരിപാടിക്ക് അതിഥിയായി ഐ എസ് ആർ ഒ യിലെ ശാസ്ത്രജ്ഞൻ എം വിശ്വജിത്ത് നേരിട്ടത്തിയത് കുട്ടികൾക്ക് വ്യത്യസ്ത അനുഭവമായി മാറി. “ലൈക മുതൽ ശുഭാംശു വരെ’ ബഹിരകാശ വിശേഷങ്ങൾഅദ്ദേഹംകുട്ടികളുമായിപങ്ക് വെച്ചു .ബഹിരാകാശ യാത്രയും ചാന്ദ്ര ദൗത്യവും സംബന്ധിച്ച വിഷയങ്ങളിൽ കുട്ടികളുടെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും അദ്ദേഹം മറുപടി നൽകി. ശുഭാംശു ശുക്ലക്കൊരു കത്ത്,ശാസ്ത്ര കുടുക്ക, ചാന്ദ്ര ഡാൻസ്,ചാന്ദ്രമനുഷ്യനുമായി വിശേഷങ്ങൾ പങ്കു വെക്കൽ,ചുമർ പത്രിക നിർമാണം, ക്വിസ് മത്സരങ്ങൾ എന്നിവയും അരങ്ങേറി.ശാസ്ത്രജ്ഞനുള്ളആദരം സ്റ്റാഫ് സെക്രട്ടറി സുധ ടീച്ചർ നിർവ്വഹിച്ചു. ഹെഡ്മാസ്റ്റർ ഒ എം നൗഷാദ് അദ്ധ്യക്ഷത വഹിച്ചു .ശാസ്ത്ര ക്ലബ്‌ കൺവീനർ സാജിദ എം കെ സ്വാഗതവും

ഇ ദേവിക നന്ദിയും പറഞ്ഞു. ടി കെ റഫീഖ് മാസ്റ്റർ, പി സാജിത, രാകേന്ദു കെ വർമ്മ, ഹസീന ടി കെ, ടി പി ഹഫ്സ, എം പി റീഷ്മ ദാസ്, ഷാകിറ കെ, കെ അബ്ദുൽ മജീദ്, സി പി മുഹമ്മദ്‌ സർഫാസ് ,വി പി സജ്‌ന, ഫിർദൗസ് ബാനു എന്നിവർ നേതൃത്വം നൽകി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article