വാഴക്കാട് ജി.എം.യു.പി.സ്കൂളിൽ റോക്കറ്റ് വിക്ഷേപിച്ച് നടത്തിയ ചാന്ദ്രദിനാചരണം കൗതുകമായി.വാഴക്കാട്. ജി.എം.യു.പി.സ്കൂളിൽ ചാന്ദ്രദിനം വിപുലമായ പരിപാടികളോടെ ആചരിച്ചു. റിട്ടയേർഡ് പ്രിൻസിപ്പാൾ റഹൂഫ് മാസ്റ്റർ വിവിധ ശാസ്ത്ര പരീക്ഷണങ്ങൾ കാണിച്ച് ശാസ്ത്ര ക്ലബിന്റെ ഉദ്ഘാടനവും പഠന ക്ലാസും നിർവ്വഹിച്ചു. ശാസ്ത്രാധ്യാപകനായ കെ. താഹിർകുഞ്ഞ് ഫാസ് അഹമ്മദ് നിർമ്മിച്ച റോക്കറ്റിന്റെ മാതൃക വിക്ഷേപിച്ച് ചാന്ദ്രദിനാചരണം ഉദ്ഘാടനം ചെയ്തു. സയൻസ് ക്വിറ്റ് എക്സിബിഷൻ, സയൻസ് ക്ലബ് ലോഗോ പ്രകാശനം, റോക്കറ്റ് നിർമ്മാണം, പ്രദർശനം, വീഡിയോ, ക്വിസ് മൽസരം, പോസ്റ്റർ തുടങ്ങിയ പരിപാടികൾ സംഘടിപ്പിച്ചു. പി.ടി.എ പ്രസിഡണ്ട് കുറുപ്പത്ത് ലത്തീഫ് അധ്യക്ഷത വഹിച്ചു. അധ്യാപകരായ അബ്ദുസലാം, ബഷീർ, ജ്യോതിലക്ഷ്മി, നസീറ, എന്നിവർ പ്രസംഗിച്ചു. ശാസ്ത്ര ക്ലബ്ബ് കൺവീനർ താഹിറ സ്വാഗതവും ജിൽന നന്ദിയും പറഞ്ഞു.
വാഴക്കാട് ജി എം യു പി സ്കൂളിൽ റോക്കറ്റ് വിക്ഷേപിച്ച് നടത്തിയ ചാന്ദ്രദിനാചരണം കൗതുകമായി




