32.8 C
Kerala
Thursday, April 30, 2026

പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുന്ന അബ്ദുകാകക്ക് റിയാദ് KMCC യാത്രയയപ്പ് നൽകി.

Must read

പ്രവാസ ജീവിതത്തിന് വിരാമം കുറിക്കുന്ന അബ്ദുകാകക്ക്‌ റിയാദ് KMCC യാത്രയയപ്പ് നൽകി. 32വർഷത്തെ പ്രവാസം അവസാനിപ്പിച്ചു നാട്ടിലേക്കു പോവുന്നു വാഴക്കാട് പഞ്ചായത്ത് റിയാദ് കെഎംസിസി സീനിയർ നേതാവ് അബ്ദുക്ക ചിങ്ങം കുളത്തലിനു റിയാദ് വാഴക്കാട് പഞ്ചായത്ത് കെഎംസിസി 18- ജൂലൈ- 2025 ന് ബത്ത അപ്പോളോ ഡിമോരോ ഓഡിറ്റോറിയത്തിൽ വെച്ച് യാത്രയപ്പ് നൽകി.

 

റിയാദ് വാഴക്കാട് പഞ്ചായത്ത് കെഎംഎംസിസി പ്രസിഡന്റ്‌ മുനീർ പരപ്പത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ, പഞ്ചായത്ത്‌ സെക്രെട്ടറി ഷബീർ ബാവ സ്വാഗതവും, മണ്ഡലം ട്രഷറർ ബഷീർ ചുള്ളിക്കോട് ഉദ്ഘടനവും, ജില്ലാ ട്രഷറർ മുനീർ സാഹിബ്‌ മാട്ടുമ്മൽ മുഖ്യപ്രഭാഷണവും, മണ്ഡലം പ്രസിഡന്റ്‌ മാരായ ബഷീർ വിരിപ്പാടം, ഫിറോസ് പള്ളിപ്പടി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.

പ്രസ്തുത ചടങ്ങിൽ സീനിയർ നേതാക്കളായ സൈദുക്ക എളമരം, അസീസ് അനന്തകര, അബ്ദുൽ അസീസ് കോലോത്തും കടവ് എന്നിവർ പൊന്നാട അണിയിച്ചു.

മൻസൂർ നൂഞ്ഞിക്കര, റിയാസ് പുളിക്കൽ, C. C സുലൈമാൻ എന്നിവർ നേതൃത്വം നൽകി.

അസീസ് മൂലയിൽ ഖിറത്തും ട്രഷറർ സുഹൈബ് കോലോത്തും കടവ് നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article