പുളിക്കൽ : പുളിക്കൽ എ എം എം ഹൈസ്ക്കൂളിലെ യു.പി ഐ ടി ലാബിൽ എൽ ഇഡി ഡിജിറ്റൽ സൈൻ ബോർഡ് സ്ഥാപിച്ചു. കുട്ടികൾ ഐ ടി ലാബിൽ നിർബന്ധമായും പാലിക്കേണ്ട നിർദ്ദേശങ്ങളും ലാബിൻ്റെ പ്രവർത്തനങ്ങളും സമയക്രമവും എല്ലാം തന്നെ കുട്ടികൾക്ക് ലാബിൽ സ്ഥാപിച്ച ഡിജിറ്റൽ സൈൻ ബോർഡിൽ നേരിട്ടു കാണാം.

ഡിജിറ്റൽ എൽ ഇ ഡി സൈൻ ബോർഡിൻ്റെ സ്വിച്ച് ഓൺ കർമ്മം പ്രധാന അധ്യാപിക ഷീജ പി നിർവ്വഹിച്ചു. യു.പി ഐ ടി കൺവീനർ ജുനൈദ് എംവി ചടങ്ങിൽ സംബന്ധിച്ചു.




