24.8 C
Kerala
Thursday, April 30, 2026

എളമരം ഗവ: എൽ പി സ്കൂളിൽ പുതിയ പി ടി എ ഭാരവാഹികളെ തിരഞ്ഞെടുത്തു

Must read

വാഴക്കാട്* : എളമരം ഗവൺമെന്റ് എൽ.പി സ്കൂളിൽ 2025-26 അധ്യയന വർഷത്തേക്കുള്ള പുതിയ പി.ടി.എ ഭാരവാഹികളെ തിരഞ്ഞെടുത്തു. പിടിഎ പ്രസിഡന്റായി റിയാസ്.ടി, വൈസ് പ്രസിഡന്റായി സെറീന വി.കെ. എന്നിവരെയും, SMC ചെയർമാനായി കെ.പി. സലീം മാസ്റ്റർ, വൈസ് ചെയർമാൻ മുനീർ വിളക്കണ്ടത്തിൽ, എം.പി.ടി.എ പ്രസിഡന്റ് സുമയ്യ.എ, വൈസ് പ്രസിഡന്റ് ഷീബ ദാസ് എന്നിവരെയും തിരഞ്ഞെടുത്തു.

കൂടാതെ, പി.ടി.എ എക്സിക്യൂട്ടീവ് അംഗങ്ങളായി മുഹമ്മദലി ചോലയിൽ, മുസമ്മിൽ.ടി, മൊയ്തീൻകുട്ടി ചിങ്ങംകുളം, മൂസകുട്ടി.കെ, മുർഷിദ ചോലയിൽ, ജിൻസി.സി, ധന്യ. സി എന്നിവരെയും തിരഞ്ഞെടുത്തു.

സ്കൂളിൽ ചേർന്ന ജനറൽബോഡിയോഗം എസ്.എം.സി ചെയർമാൻ കെ.പി. സലീം മാസ്റ്റർ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പ്രധാനധ്യാപകൻ ജമാലുദ്ദീൻ മാസ്റ്റർ സ്വാഗതം ആശംസിക്കുകയും സീനിയർ അസിസ്റ്റന്റ് മൃദുല ടീച്ചർ റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ചടങ്ങിന് മുർഷിദ് മാസ്റ്റർ നന്ദി രേഖപ്പെടുത്തി. പുതിയ ഭാരവാഹികൾക്ക് സ്കൂളിന്റെയും വിദ്യാർത്ഥികളുടെയും ഉന്നമനത്തിനായി പ്രവർത്തിക്കാൻ കഴിയട്ടെ എന്ന് യോഗം പ്രത്യാശ പ്രകടിപ്പിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article