29.2 C
Kerala
Monday, June 15, 2026

വാഴക്കാട് ബഡ്സ് സ്കൂളിൽ പുതിയ സ്റ്റാഫ് : അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാൻ പഞ്ചായത്ത് തീരുമാനം

Must read

വാഴക്കാട്: വാഴക്കാട് ഗ്രാമപഞ്ചായത്തിന് കീഴിൽ പ്രവർത്തിക്കുന്ന ബഡ്‌സ് സ്പെഷ്യൽ സ്കൂളിൽ പുതിയ സ്റ്റാഫിനെ നിയമിക്കാനും അധ്യാപകരുടെയും ആയമാരുടെയും ഓണറേറിയം വർദ്ധിപ്പിക്കാനും വാഴക്കാട് ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു.

പുതിയ സ്റ്റാഫിന്റെ നിയമനവും ഓണറേറിയം വർദ്ധനവും സ്കൂളിന്റെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുമെന്നും വിദ്യാർത്ഥികൾക്ക് മികച്ച പരിചരണം ഉറപ്പാക്കുമെന്നും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അഡ്വ. എം.കെ നൗഷാദ് പറഞ്ഞു.

കഴിഞ്ഞ പ്രവേശനോത്സവ സമയത്ത് രക്ഷിതാക്കൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു നിലവിൽ ബഡ്‌സ് സ്കൂൾ നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെന്നത്. ഈ ആവശ്യം പരിഗണിച്ചാണ് പഞ്ചായത്ത് ഭരണസമിതി ഈ സുപ്രധാന തീരുമാനമെടുത്തത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article