ഊർക്കടവ് : കഴിഞ്ഞ ദിവസം അന്തരിച്ച ആക്കോട് വിരിപ്പാടത്തെ ടി.കെ അൻവർ സാദത്തിന്റെ ( ബിച്ചിമാൻ ) അകാല നിര്യാണത്തിൽ അനുശോചിച്ച് ഊർക്കടവിൽ സർവ്വകക്ഷി അനുശോചന പൊതുയോഗം സംഘടിപ്പിച്ചു.
സി.പി.ഐ(എം) കുളങ്ങര ബ്രാഞ്ച് അംഗവും 2010 ലെ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ രണ്ടാം വാർഡായ ഊർക്കടവിൽ എൽ.ഡി. എഫ് സ്ഥാനാർത്ഥിയും ആയിരുന്ന ടി. കെ അൻവർ സാദത്ത് പൊതുരംഗത്ത് നിറസാന്നിധ്യമായിരുന്നു. പ്രദേശത്തെ വികസന കാര്യങ്ങളിലും ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിലും അൻവർ സാദത്ത് കാണിച്ച ഇടപെടലുകൾ അനുശോചന പൊതുയോഗത്തിൽ സംസാരിച്ചവരെല്ലാം അനുസ്മരിക്കുകയുണ്ടായി.
അനുസ്മരണ പൊതുയോഗത്തിൽ പങ്കെടുത്തവർക്ക് ടി. ടി മുഹമ്മദ് സ്വാഗതം പറഞ്ഞു. വാർഡ് മെമ്പർ ശിഹാബ് ഊർക്കടവ് അധ്യക്ഷത വഹിച്ചു. സി. ഭാസ്കരൻ മാസ്റ്റർ അനുശോചന പ്രമേയം അവതരിപ്പിച്ചു. അനുശോചന പൊതുയോഗം എം. പി അബ്ദുൽ അലി മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ബീരാൻ ആക്കോട്, വി.രാജഗോപാലൻ മാസ്റ്റർ, എ.പി മോഹൻദാസ്, ഹമീദ് ഊർക്കടവ്, അഹമ്മദ് കുട്ടി, ഖാലിദ് മുണ്ടുമുഴി, ബഷീർ , ടി.ഫൈസൽ,പനക്കൽ കുഞ്ഞഹമ്മദ്, കെ.സുരേഷ് കുമാർ, കെ. ശ്രീകാന്ത്, ബാബു കുളങ്ങര , ഷജീബ് , മുഹമ്മദ് ഹുസ്സൻ,
ഒ.പി ജബ്ബാർ എന്നിവർ സംസാരിച്ചു.




