എടവണ്ണപ്പാറ : സ്പന്ദനം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടന്ന സമാപന ചടങ്ങിൽ പി എൻ പണിക്കർ , ഐ.വി. ദാസ് ,എൻ ഹരിദാസൻ മാസ്റ്റർ , വൈക്കം മുഹമ്മദ് ബഷീർ എന്നിവരെ അനുസ്മരിച്ചു. LSS ,USS , NMMS നേടിയവരേയും, SSLC,+2 ഉന്നത വിജയികളേയും അനുമോദിച്ചു. ലൈബ്രറി കൗൺസിൽ സംസ്ഥാന എക്സിക്യൂട്ടീവ് എൻ. പ്രമോദ് ദാസ് ഉദ്ഘാടനം ചെയ്തു.

കൊണ്ടോട്ടി താലൂക്ക്ലൈബ്രറി കൗൺസിൽ പ്രസിഡണ്ട് വി.രാജഗോപാലൻമാസ്റ്റർ, സെക്രട്ടറി കെ.സുരേഷ് ബാബു, വിശ്വം കെ. അഴകത്ത് , നിരീഷ് മാസ്റ്റർ, ഇ വേണുഗോപാലൻ,ആശംസകൾ അർപ്പിച്ചു. ലൈബ്രറി സെക്രട്ടറി ഇ.എൻ. രാമചന്ദ്രൻ മാസ്റ്റർ, സ്വാഗതം പറഞ്ഞു. പ്രസിഡണ്ട് ബാലകൃഷ്ൻ വടക്കേടത്ത് അധ്യക്ഷത വഹിച്ചു. പി.നാരായണൻ നന്ദി പ്രകടിപ്പിച്ചു.





