24.8 C
Kerala
Thursday, April 30, 2026

പാലക്കുഴി സ്കൂളിൽ ബഷീർ ദിനം വിപുലമായി ആചരിച്ചു

Must read

എളമരം:പാലക്കുഴി കെ എം എച്ച് എം എ എം എൽ പി സ്കൂളിൽ ബഷീർ ദിനം വളരെ വിപുലമായി ആചരിച്ചു. വിശ്വവിഖ്യാതനായ സാഹിത്യകാരൻ ശ്രീ വൈക്കം മുഹമ്മദ് ബഷീറിന്റെ സ്മരണയെ തൊട്ടുണർത്തി വിദ്യാലയത്തിൽ വ്യത്യസ്തമായ പരിപാടികൾ നടന്നു.

ഹെഡ്മാസ്റ്റർ അബ്ദുൽ അസീസ് മാസ്റ്റർസ്വാഗതം ആശംസിച്ചു. ചിത്രകാരനും ഡിസൈനറുമായ നസീം മപ്രം കാൻവാസിൽ ബഷീറിൻറെ ചിത്രം വരച്ച് പരിപാടിയുടെ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

പിടിഎ പ്രസിഡണ്ട് അധ്യാപകർ രക്ഷിതാക്കർ എന്നിവർ പരിപാടിയിൽ പങ്കുചേരുന്നു. ബഷീർ കഥാപാത്രങ്ങളെ പരിചയപ്പെടൽ ബഷീർ ദിന കിസ്സ്,പതിപ്പ് നിർമ്മാണം, ബഷീർ പുസ്തകങ്ങളിലൂടെ, ബഷീർ നാടകം തുടങ്ങിയ വ്യത്യസ്തമായ പരിപാടികൾ നടന്നു. ബഷീർ ദിന ത്തോടനുബന്ധിച്ച് രക്ഷിതാക്കൾക്കായ് നടത്തിയ ക്വിസ് മത്സരത്തിൽ വിജയിച്ചവർക്കുള്ള സമ്മാനദാനവും നടന്നു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article