28.8 C
Kerala
Monday, September 14, 2026

വാഴക്കാട് ബെയ്സ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കം

Must read

വാഴക്കാട് : കുട്ടികളിൽ സമ്പാദ്യ ശീലം വളർത്തുകയെന്ന ലക്ഷ്യത്തോടെ ബെയ്സ് ഇംഗ്ലീഷ് സ്കൂളിൽ പിഗ്ഗി ബാങ്കിന് തുടക്കമായി. അധ്യാപക രക്ഷാ കർത്യ സമിതി വാർഷിക യോഗത്തിൽ ബെയ്സ് സ്കൂൾ പ്രസിഡൻ്റ് ടി.കെ ഉബൈദുല്ല പിഗ്ഗി ബാങ്കിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.

കുട്ടികളിൽ സാമ്പത്തിക അച്ചടക്കവും വിനിമയ സുതാര്യതയും പരിപോഷിപിക്കുന്നതിനായി ഫിനാൻഷ്യൽ ലിറ്ററസി എന്ന വിഷയത്തിൽ അരിക്കോട് സുല്ലമുസ്സലാ സയൻസ് കോളേജ് അസി: പ്രഫ ടി. അഹമ്മദ് ഫയാസ് പ്രഭാഷണം നടത്തി.

പി.ടി.എ പ്രസിഡൻ്റ് വി.കെ ശശി അദ്ധ്യക്ഷത വഹിച്ചു. അടുത്ത ഒരു വർഷത്തെ പ്രവർത്തന പദ്ധതികൾ പ്രിൻസിപൽ ഒ.കെ റസാന അവതരിപ്പിച്ചു. സ്കൂൾ സെക്രട്ടറി അഫീഫ് എം ടി, കാമ്പസ് അഡ്മിനിസ്ട്രേറ്റർ കെ. ത്വാഹിർ മാസ്റ്റർ, ബി.പി.എ ബശീർ, കെ . നാജിയ ടീച്ചർ , മുസ്തഫ കമാൽ പ്രസംഗിച്ചു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article