‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ സോളിഡാരിറ്റി ബൈക്ക് റാലി

വാഴക്കാട്: ‘വംശീയതയെ ചെറുക്കുക നീതിയുടെ യൗവനമാവുക’ എന്ന പ്രമേയത്തില്‍ സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ് സംസ്ഥാന തല കാമ്പയിനിൻ്റെ ഭാഗമായി സോളിഡാരിറ്റി വാഴക്കാട് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബൈക്ക് റാലി സംഘടിപ്പിച്ചു. ആക്കോട് ശാന്തിഗ്രാമില്‍ വെച്ച് ജമാഅത്തെ ഇസ്ലാമി ശാന്തിഗ്രാം ഹല്‍ഖ പ്രസിഡന്റ് ഹുസൈന്‍ മാസ്റ്റര്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. റാലി ആക്കോട്, ഊര്‍ക്കടവ്, മുണ്ടുമുഴി, വാഴക്കാട്, എടവണ്ണപ്പാറ വഴി എളമരത്ത് സമാപിച്ചു. സമാപന പൊതുയോഗത്തില്‍ സോളിഡാരിറ്റി മലപ്പുറം *ജില്ലാ പ്രസിഡന്റ് സാബിക് വെട്ടം* മുഖ്യപ്രഭാഷണം നടത്തി. സോളിഡാരിറ്റി വാഴക്കാട് ഏരിയ പ്രസിഡന്റ് സഹീര്‍ അഹ്‌മദ് അധ്യക്ഷത വഹിച്ചു. ജമാഅത്തെ ഇസ്ലാമി ഏരിയ ജോ. സെക്രട്ടറി റോഷിക് എളമരം, അഷ്ഫാഖ് ശാന്തിഗ്രാം, അമാന്‍ മുണ്ടുമുഴി എന്നിവര്‍ സംസാരിച്ചു. വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ ക്യാംപയിന്‍ പ്രമേയം വിശദീകരിച്ചു കൊണ്ട് എസ്.ഐ.ഒ ജില്ലാ സമിതിയംഗം അമീന്‍ റൻതീസി, വി.കെ.എം അഷ്ഫാഖ്, ഷമീര്‍ മുണ്ടുമുഴി, ജുനൈദ് ചുങ്കത്തറ എന്നിവര്‍ സംസാരിച്ചു. ബൈക്ക് റാലിക്ക് ഫസലുല്‍ ഹഖ്, തന്‍വീര്‍ ആക്കോട്,സിയാഉറഹ്‌മാന്‍ എളമരം, ഇര്‍ഷാദ് ഒളവട്ടൂര്‍ എന്നിവര്‍ നേതൃത്വം നല്‍കി.




