ചെറിയാപറമ്പ്: കേരള മാപ്പിള കലാ അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ സഫീനത്ത് മാപ്പിളപാട്ട് മത്സരം സംഘടിപ്പിച്ചു. ലിറ്റിൽ സ്റ്റാർ, സബ് ജൂനിയർ വിഭാഗങ്ങളിലായി 14 വിദ്യാർത്ഥികൾ മത്സരത്തിന് അണി നിരന്നു.

കേരള മാപ്പിള കലാ അക്കാദമി സ്നേഹം ചാരിറ്റി വിംഗ് സംസ്ഥാന പ്രവർത്തക സമിതി അംഗവും മുതിർന്ന അംഗം കൂടിയായ കെ. പി. എം ബഷീർ മത്സരം ഉദ്ഘാടനം ചെയ്തു. കേരള മാപ്പിള കലാ അക്കാദമി ഇശൽകൂട്ടം സംസ്ഥാന പ്രസിഡണ്ട് സാബിഖ് കൊഴങ്ങോറൻ അധ്യക്ഷനായിരുന്നു.
ലിറ്റിൽ സ്റ്റാർ വിഭാഗത്തിൽ മുഹമ്മദ് നസ് വിൻ സി. പി ഒന്നാം സ്ഥാനവും ആമിന ഇർഫത്ത് രണ്ടാം സ്ഥാനവും, മുഹമ്മദ് ഷഹബാസ് മൂന്നാം സ്ഥാനവും നേടി. സബ് ജൂനിയർ വിഭാഗത്തിൽ ഇശൽ മാപ്പിള കലാ സ്റ്റഡി സെന്റർ എടവണ്ണപ്പാറയിലെ വിദ്യാർത്ഥിനി ഫാത്തിമ ഷമീഹ വാഴക്കാട് ഒന്നാം സ്ഥാനവും റിസ ഫാത്തിമ രണ്ടാം സ്ഥാനവും, മുഹമ്മദ് റാസി മൂന്നാം സ്ഥാനവും നേടി.
ചടങ്ങിൽ പ്രമുഖ മാപ്പിളപാട്ട് വിധികർത്താവ് അബ്ബാസ് കൊണ്ടോട്ടി വിധിനിർണ്ണയം നടത്തി. എടവണ്ണപ്പാറ ചാപ്റ്റർ മുതിർന്ന അംഗവും മാപ്പിള കവിയുമായ പി. എം. എ ഖാലിഖ്, എടവണ്ണപ്പാറ ചാപ്റ്റർ ചാരിറ്റി വിംഗ് ജനറൽ സെക്രട്ടറി ബാപ്പു പറപ്പൂര് എന്നിവർ ആശംസകൾ അർപ്പിച്ചു.
അക്കാദമി എടവണ്ണപ്പാറ ചാപ്റ്റർ ജനറൽ സെക്രട്ടറി ഹമീദ് മാസ്റ്റർ പറപ്പൂര് സ്വാഗതവും, ട്രഷറർ കെ. സി അബുട്ടി ഹാജി വെട്ടുപാറ നന്ദിയും പറഞ്ഞു.




