അനന്തായൂർ :ഈ വർഷത്തെ എസ്എസ്എൽസി, പ്ലസ് ടു,എൽ എസ് എസ് തുടങ്ങിയ പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർഥികളെ ഡിവൈഎഫ്ഐ അനന്തായൂർ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊമന്റോ നൽകി ആദരിച്ചു.

എസ്എസ്എൽസി പരീക്ഷയിൽ ഫുൾ എ പ്ലസ് നേടിയ നിതിന സി പി , മബൂബ ജന്ന ,ശ്രേയ കെ പി,പ്ലസ് ടു പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച നിവേദിത ,എൽ എസ് എസ് പരീക്ഷയിൽ ഉന്നത വിജയം കൈവരിച്ച അക്ഷയ് ഒ എന്നിവരെയാണ് അനുമോദിച്ചത്.

ഡിവൈഎഫ്ഐ നേതാക്കളായ ശ്രീഹരി, ഷാജിമോൻ, വിജിത്ത് ,കിഷോർ, മിഥുൻ ,വൈശാഖ് എന്നിവരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികളെ ആദരിച്ചു.





