കൊണ്ടോട്ടി:- കൊണ്ടോട്ടിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിൽ MLAയുടെ* അനാസ്ഥക്കെതിരെ *DYFI കൊണ്ടോട്ടി* *ബ്ലോക്ക് കമ്മിറ്റിയുടെ* നേതൃത്വത്തിൽ MLA ഓഫീസ് മാർച്ച് നടത്തി. കൊണ്ടോട്ടി പതിനേഴിൽ ഫൂട്പാത്ത് കയ്യേറിയത് ഒഴിപ്പിച്ചുകൊണ്ട് റോഡിലെ വെള്ളക്കെട്ട് മൂലമുണ്ടാകുന്ന ഗതാഗത കുരുക്കിന് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് DYFI കൊണ്ടോട്ടി ബ്ലോക്ക് കമ്മിറ്റി MLA ഓഫീസ് മാർച്ച് സംഘടിപ്പിച്ചു. CPIM കൊണ്ടോട്ടി ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്ത് നിന്നും ആരംഭിച്ച മാർച്ച് MLA ഓഫീസ് പരിസരത്ത് പോലീസ് തടഞ്ഞു.

മാർച്ച് DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് സെക്രട്ടറിയുമായ എം.സലാഹ് ഉദ്ഘാടനം ചെയ്തു. CPIM കൊണ്ടോട്ടി ഏരിയ സെക്രട്ടറി പി.കെ. മോഹൻദാസ്, കൊണ്ടോട്ടി മുനിസിപ്പാലിറ്റി പ്രതിപക്ഷ നേതാവ് ഷിഹാബ് കോട്ട എന്നിവർ സംസാരിച്ചു. DYFI മലപ്പുറം ജില്ലാ കമ്മിറ്റി കമ്മിറ്റി അംഗവും ബ്ലോക്ക് ട്രഷററുമായ സി.പി വിഷ്ണു സ്വാഗതം പറഞ്ഞു. DYFI മലപ്പുറം ജില്ലാ കമ്മിറ്റി അംഗവും ബ്ലോക്ക് പ്രസിഡന്റുമായ വി. അഖിൽ അധ്യക്ഷനായി. DYFI കൊണ്ടോട്ടി ബ്ലോക്ക് സെക്രട്ടറിയേറ്റ് അംഗവും കൊണ്ടോട്ടി മേഖലാ സെക്രട്ടറിയുമായ അലിമരക്കാർ നന്ദി പറഞ്ഞു.





