ഊർക്കടവ് : ഇസ്രയേലിന്റെ യുദ്ധ കൊതി അവസാനിപ്പിക്കുക,പൊരുതുന്ന ഇറാൻ, പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സിപിഐഎം വാഴക്കാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഊർക്കടവിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

സിപിഐഎം കൊണ്ടോട്ടി ഏരിയ കമ്മിറ്റി അംഗം എ പി മോഹൻദാസ് പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു.സിപിഐഎം വാഴക്കാട് ലോക്കൽ സെക്രട്ടറി ടി ഫൈസൽ,ലോക്കൽ കമ്മിറ്റി അംഗം പനക്കൽ കുഞ്ഞഹമ്മദ് സംസാരിച്ചു.ലോക്കൽ കമ്മിറ്റി അംഗങ്ങളായ ശ്രീകാന്ത്,സുരേഷ് കുമാർ,രതീഷ് കുമാർ,ഷജീബ്,ബാബു ,
മുഹമ്മദ് ടി ടി തുടങ്ങിയവർ പ്രതിഷേധ കൂട്ടായ്മയ്ക്ക് നേതൃത്വം നൽകി.





