24.8 C
Kerala
Friday, May 1, 2026

സമഗ്ര ശിക്ഷ കേരളയെ തകർക്കാനുള്ള കേന്ദ്രസർക്കാർ നീക്കം ഉപേക്ഷിക്കുക കെഎസ്ടിഎ പ്രതിഷേധക്കൂട്ടായ്മ സംഘടിപ്പിച്ചു

Must read

മൊറയൂർ : കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ മികച്ച സേവനം നടത്തുന്ന സമഗ്ര ശിക്ഷ കേരളയുടെ SSK പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഫണ്ട് അനുവദിക്കാത്ത കേന്ദ്രസർക്കാറിന്റെ തെറ്റായ നയങ്ങൾക്കെതിരെ സമഗ്ര ശിക്ഷ കേരളയിലെ ജീവനക്കാരുടെ     നേതൃത്വത്തിൽ കെ എസ് ടി എ കൊണ്ടോട്ടി സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊണ്ടോട്ടി ബി ആർ സി പരിസരത്ത് പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു.

പ്രതിഷേധക്കൂട്ടായ്മ കെ എസ് ടി എ മലപ്പുറം ജില്ലാ വൈസ് പ്രസിഡണ്ട് പ്രഹ്ലാദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു.ജില്ലാ എക്സിക്യൂട്ടീവ് അംഗം ബിന്ദു ടീച്ചർ പ്രതിഷേധ കൂട്ടായ്മയുടെ അധ്യക്ഷത വഹിച്ചു.സബ്ജില്ലാ കമ്മിറ്റി വൈസ് പ്രസിഡണ്ട് സ്വാഗതം പറഞ്ഞു. സബ് ജില്ല കമ്മിറ്റി അംഗം സുമേഷ് തുടങ്ങിയവർ സംസാരിച്ചു.

 

കെ എസ് ടി എ ബി ആർ സി യൂണിറ്റ് സെക്രട്ടറി രതീഷ് കുമാർ നന്ദി രേഖപ്പെടുത്തി.

 

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article