24.8 C
Kerala
Friday, May 1, 2026

കാരുണ്യ ഭവൻ ബധിര വിദ്യാലയം വരവേൽപ്പ് 2025 പ്രവേശനോത്സവവും,അവാർഡ് വിതരണവും സംഘടിപ്പിച്ചു

Must read

വാഴക്കാട് : കാരുണ്യഭവൻ ബധിര വിദ്യാലയത്തിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കുള്ള വരവേൽപ്പും എസ്.എസ്.എൽ.സി. പ്ലസ്ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് വിതരണവും പഞ്ചായത്ത് മെമ്പർ ശരീഫ ചിങ്ങംകുളത്തിൽ ഉദ്ഘാടനം ചെയ്തു. അഡ്മിനിസ്ട്രേറ്റർ താഹിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. മാനേജർ ടി.കെ. ഉബൈദുല്ല, ബി.പി.എ. ബഷീർ എന്നിവർ വിദ്യാർത്ഥികൾക്കുള്ള മെമന്റോ നൽകി ആദരിച്ചു. പുതുതായി ചേർന്ന വിദ്യാർത്ഥികളെ മധുരവും റോസാ പൂവും നൽകി വരവേറ്റു. സ്റ്റാഫ് സെക്രടറി സാജിത, അധ്യാപകരായ ഹനീഫ, യു.കെ. നാസർ എന്നിവർ പ്രസംഗിച്ചു. പ്രാൻസിപ്പാൾ ഹാരിസ് അരൂർ സ്വാഗതവും ബിജു നന്ദിയും പറഞ്ഞു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article