വാഴക്കാട് : വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ വാഴക്കാട് ജി എം യുപി സ്കൂളിൽ വായന ദിനം സമുചിതമായി ആഘോഷിച്ചു..പോസ്റ്റർ നിർമാണം, ക്ലാസ്സ് ലൈബ്രറി നവീകരണം, ക്വിസ് മത്സരങ്ങൾ, കവിതാലാപനം, തുടങ്ങിയ വൈവിധ്യ ങ്ങളായ പരിപാടികൾ നടന്നു. ഹെഡ്മാസ്റ്റർ അജീഷിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ വിദ്യരംഗം കലാസാഹിത്യവേദി കൺവീനർ നിഷ ടീച്ചർ സ്വാഗതവും സീനിയർ അസിസ്റ്റന്റ് രമടീച്ചർ നന്ദിയും പറഞ്ഞു. നസീറ ടീച്ചറുടെ കവിത ഉൾപ്പെട്ട ഒരേ ദൂരം അതേ പകൽ എന്ന കവിത പുസ്തകം നളിനി ടീച്ചർ ഏറ്റുവാങ്ങി, ലൈബ്രറിയിലേക്ക് സംഭാവന നൽകി..സലാം, ആര്യ, റംല, ബഷീർ, ഷാജു തുടങ്ങിയവർ സംസാരിച്ചു





