വാഴക്കാട്: കാരുണ്യ ഭവൻ ഹയർസെക്കൻഡറി സ്കൂൾ വായനാദിനാചരണം പ്രമുഖ എഴുത്തുകാരിയും റിട്ടയേഡ് അധ്യാപികയുമായ നളിനി ടീച്ചർ ചെറൂപ്പ ഉദ്ഘാടനം ചെയ്തു. ക്യാമ്പസ് അഡ്മിനിസ്ട്രേറ്റർ താഹിർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.

വായനാദിനത്തോടനുബന്ധിച്ച്, വായനാദിന ക്വിസ്, പുസ്തക പരിചയം, വായന മൂല, കഥയെഴുതാം, വായന മത്സരം, രചയിതാക്കളെ പരിചയപ്പെടൽ, തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിച്ചു, എഴുത്തുകാരി കുട്ടികളുമായി സംവദിച്ചു. ഷാഹിദ ടീച്ചർ, നാസർ മാസ്റ്റർ, സിൽവാന ടീച്ചർ തുടങ്ങിയവർ പ്രസംഗിച്ചു.




