വാഴക്കാട്: പഞ്ചായത്തിൽ മഞ്ഞപ്പിത്തവും ഡെങ്കിപ്പനിയും വ്യാപിക്കുന്ന സാഹചര്യത്തിൽ, വാഴക്കാട് ഗ്രാമപഞ്ചായത്ത് ഹോട്ടൽ, കൂൾബാർ ഷോപ്പ് ഉടമകളുടെയും ജീവനക്കാരുടെയും യോഗം വിളിച്ചുചേർത്തു. പഞ്ചായത്ത് മീറ്റിങ് ഹാളിൽ വെച്ച് ചേർന്ന യോഗത്തിൽ, സ്ഥാപനങ്ങളിൽ പാലിക്കേണ്ട ശുചിത്വം, പരിസരം വൃത്തിയാക്കി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത, മാലിന്യ നിർമാർജനം എന്നിവയെക്കുറിച്ച് വിശദമായി ചർച്ച ചെയ്തു.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് യോഗം ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷമീന സലിം അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റഷീദ്, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ആയിഷ മാരാത്ത്, വാർഡ് മെമ്പർമാരായ സുഹറ, സരോജിനി, വസന്തകുമാരി, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് കൈരളി ബിച്ചാപ്പു, അസിസ്റ്റന്റ് സെക്രട്ടറി പി.എസ്. പ്രേംചന്ദ് എന്നിവർ സംസാരിച്ചു. എഫ്.എച്ച്.സി. എച്ച്.ഐ. ഷാജു ബോധവൽക്കരണ ക്ലാസിന് നേതൃത്വം നൽകി.
പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ ഡാനിഷ് വി. സ്വാഗത പ്രസംഗം നടത്തി.




