22.8 C
Kerala
Saturday, October 31, 2026

തെരുവിൽ അന്തിയുറങ്ങുന്നവർക്ക് ബിരിയാണി പൊതിയുമായി ബി ടി എം ഒ യു പി സ്കൂൾ

Must read

മാവൂർ :ലോക ഭക്ഷ്യസുരക്ഷ ദിനവും പെരുന്നാളും ഒരുമിച്ച് വന്നദിനത്തിൽ തെരുവിൽ കഴിയുന്നവർക്ക് ബിരിയാണിപൊതിയുമായി എളമരം ബി ടി എം ഒ യു പി സ്കൂൾ വിദ്യാർത്ഥികൾ രംഗത്തിറങ്ങി. സീഡ് ക്ലബ്ബ്‌, സ്കൗട്ട് & ഗൈഡ്സ്, ജെ ആർ സി ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ബിരിയാണി പൊതി വിതരണം ചെയ്തത്. ക്ലാസ്സിൽ ഭക്ഷ്യ സുരക്ഷയെ കുറിച്ചുള്ള ചർച്ച നടന്നപ്പോൾ ഭക്ഷണം കിട്ടാത്ത തെരുവിൽ കഴിയുന്നവർക്ക് ബിരിയാണി പൊതി കൊടുത്താലോ എന്ന ഒരു വിദ്യാർത്ഥിനിയുടെ അഭിപ്രായമാണ് ഇത്തരം ഒരു സൽകർമ്മത്തിന് കാരണമായത്. വിവിധയിടങ്ങളിൽ ബിരിയാണി പൊതിയും ഭക്ഷ്യകിറ്റും വിതരണം ചെയ്തു. ഹെഡ് മാസ്റ്റർ ഒ എം നൗഷാദ്, സജ്‌ന വി പി, സർഫാസ് സി പി, നേതൃത്വം നൽകി. സീഡ് അംഗങ്ങൾ ആയ ദേവിക ഇ, നീരജ് എം, അമേയ ഗണേഷ്, ആതിര കൃഷ്ണ, അരുൺ കൃഷ്ണ കെ, സായന്ത് പി, ഹാഷിയ ജന്ന, നജ ഫാത്തിമ, സിദ്ധാർഥ്,റിഷിൻ കെ ടി എന്നിവർ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article