24.8 C
Kerala
Thursday, April 30, 2026

എടവണ്ണപ്പാറ-ഊർക്കടവ് റോഡിലെ ഡ്രെയിനേജ് ശുചീകരണം ആരംഭിച്ചു

Must read

വാഴക്കാട്: എടവണ്ണപ്പാറ മുതൽ ഊർക്കടവ് വരെയുള്ള സംസ്ഥാനപാതയുടെ വശങ്ങളിലെ അടഞ്ഞുകിടന്ന ഡ്രെയിനേജുകൾ വൃത്തിയാക്കുന്നതിന് തുടക്കമായി. വാഴക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ ഭരണസമിതി പൊതുമരാമത്ത് വകുപ്പിന് (PWD) നിവേദനം നൽകുകയും തുടർന്ന് സമര പ്രഖ്യാപനം നടത്തുകയും ചെയ്തതിന്റെ ഫലമായാണ് ഈ നടപടി.

നേരത്തെ, ഡ്രെയിനേജുകൾ അടഞ്ഞുകിടക്കുന്നത് കാരണം റോഡുകളിൽ വെള്ളം കെട്ടിനിൽക്കുകയും ഇത് കാൽനടയാത്രക്കാർക്കും വാഹനയാത്രക്കാർക്കും വലിയ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുകയും ചെയ്യുന്നതായി പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടിയിരുന്നു.

പ്രശ്നത്തിൽ അടിയന്തിര നടപടി ആവശ്യപ്പെട്ട് പഞ്ചായത്ത് പലതവണ PWD-ക്ക് അപേക്ഷകൾ സമർപ്പിച്ചിട്ടും നടപടിയുണ്ടാകാത്തതിനെ തുടർന്നാണ് ജൂൺ ആദ്യവാരത്തിൽ കൊണ്ടോട്ടി PWD ഓഫീസിന് മുന്നിൽ ധർണ്ണ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചത്.
പഞ്ചായത്തിന്റെ ശക്തമായ ഇടപെടലിനെത്തുടർന്ന് പൊതുമരാമത്ത് വകുപ്പ് വിഷയത്തിൽ ക്രിയാത്മകമായി പ്രതികരിക്കുകയും ഡ്രെയിനേജ് ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിക്കുകയും ചെയ്തു. ഇത് പ്രദേശവാസികൾക്കും കച്ചവടക്കാർക്കും യാത്രികർക്കും വലിയ ആശ്വാസമാണ് നൽകിയിരിക്കുന്നത്.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article