വെട്ടത്തൂർ: സി.പി.ഐ.എം. വെട്ടത്തൂർ ബ്രാഞ്ച് സമ്മേളനം സഖാവ് എടപ്പറ്റ ബാലൻ നായർ നഗറിൽ നടന്നു. ഏരിയാ സെന്റർ അംഗമായ സഖാവ് കെ.പി. സന്തോഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് സെക്രട്ടറി പി. ഗംഗാധരൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
സമ്മേളനത്തിൽ സഖാവ് വി. രാജഗോപാലൻ മാസ്റ്റർ, സഖാവ് സി. ഭാസ്കരൻ മാസ്റ്റർ, സഖാവ് വി.കെ. അശോകൻ എന്നിവർ അഭിവാദ്യ ചെയ്‌തു സംസാരിച്ചു.
രക്തസാക്ഷി പ്രമേയം സഖാവ് ടി.കെ. രാമചന്ദ്രനും അനുശോചന പ്രമേയം സഖാവ് കെ. ഭാസ്കരനും അവതരിപ്പിച്ചു. സഖാവ് ബാലസുബ്രഹ്മണ്യൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ പുതിയ ബ്രാഞ്ച് സെക്രട്ടറിയായി സഖാവ് കറുകൻതോട്ടിങ്ങൽ ഭാസ്കരനെ തെരഞ്ഞെടുത്തു.





