27.8 C
Kerala
Thursday, April 30, 2026

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മയ്ക്ക് വിട; കവിയൂര്‍ പൊന്നമ്മ അന്തരിച്ചു.

Must read

മലയാള സിനിമയുടെ പ്രിയപ്പെട്ട അമ്മകഥാപാത്രമായ കവിയൂര്‍ പൊന്നമ്മ അന്തരിച്ചു. 79 വയസായിരുന്നു. എറണാകുളത്തെ ലിസി ആശുപത്രിയില്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ക്ക് ചികിത്സയിലായിരുന്ന നടി, ഒരുമാസത്തോളം അവിടെ ചികിത്സയില്‍ കഴിയുകയായിരുന്നു.

അറുപതിയിലേറെ വര്‍ഷങ്ങള്‍ മലയാള സിനിമയില്‍ സജീവമായിരുന്ന പൊന്നമ്മ, ആയിരത്തിലേറെ സിനിമകളില്‍ അഭിനയിച്ച് പ്രേക്ഷകഹൃദയങ്ങളില്‍ ഇടം നേടിയ ആളാണ്. 1965-ല്‍ പുറത്തിറങ്ങിയ കുടുംബിനി എന്ന ചിത്രത്തില്‍ രണ്ട് കുട്ടികളുടെ അമ്മയായുള്ള വേഷം അവതരിപ്പിച്ച നടി, പിന്നീട് സിനിമാ ലോകത്ത് അമ്മ കഥാപാത്രങ്ങളുമായി നിലകൊണ്ടു. പ്രേം നസീര്‍ മുതല്‍ ഇന്നത്തെ യുവതാരങ്ങളുടെയുള്‍പ്പെടെ അമ്മയായി അഭിനയിച്ചിട്ടുണ്ട്.

പതിനാലാമത്തെ വയസ്സില്‍ പ്രതിഭ ആര്‍ട്‌സ് എന്ന നാടകസമിതിയിലൂടെ നാടകരംഗത്ത് അരങ്ങേറ്റം കുറിച്ച പൊന്നമ്മ, കെ.പി.എ.സി.യുടെ മൂലധനം നാടകത്തിലൂടെ ശ്രദ്ധേയയായി. സിനിമയിലേക്ക് കടന്നത് ശ്രീരാമ പട്ടാഭിഷേകം എന്ന ചിത്രത്തിലൂടെയാണ്. 79-ാം വയസില്‍ അപ്രതിഭമായ കലാജീവിതത്തിന് വിടപറയുമ്പോള്‍, മലയാളികളുടെ ഹൃദയത്തില്‍ തുടിച്ചു നില്‍ക്കുന്ന പ്രതിഭയാണ് പൊന്നമ്മ.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article