28.8 C
Kerala
Monday, September 14, 2026

മപ്രം ജി എം എൽ പി സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് കസേരകൾ കൈമാറി

Must read

എടവണ്ണപ്പാറ: മപ്രം ജി എം എൽ പി സ്കൂളിൽ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂൾ ഓഡിറ്റോറിയത്തിലേക്ക് ജനകീയ പങ്കാളിത്തത്തോടെ വാങ്ങിയ കസേരകൾ ശ്രീ. ഇ ടി മുഹമ്മദ് ബഷീർ എം.പി സ്കൂളിന് കൈമാറി. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളുടെയും നാട്ടുക്കാരുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി മാതൃകാപരവും മറ്റുള്ളവർക്ക് കൂടി ഏറ്റെടുക്കുന്നതിന് പ്രചോദനം നൽകുന്നതാണെന്ന് ഇ ടി മുഹമ്മദ് ബഷീർ എം പി പറഞ്ഞു.

 

ഈ വർഷം ഇതിനു പുറമെ പി ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ രക്ഷിതാക്കളിൽ നിന്ന് പണം ഈടാക്കാതെ എല്ലാ കുട്ടികൾക്കും സ്കൂൾ ഐഡന്റി കാർഡ്, ലോഗോ ബെൽറ്റ് എന്നിവയും എല്ലാ പെൺകുട്ടികൾക്കും ഓവർ കോട്ട് എന്നിവയും നടപ്പിലാക്കി മാതൃകാ പ്രവർത്തനം കാഴ്ച വെച്ചു. പി.ടി എ കമ്മറ്റിയുടെ നേതൃത്വത്തിൽ സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾക്കായി കൂടുതൽ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്തു നടപ്പിലാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ നടന്നുവരികയാണ്. ഉൽഘാടന

ചടങ്ങിൽ വാർഡ് മെമ്പർ കെ സി മുത്തുകോയ തങ്ങൾ, ടി കെ ഭാസ്കരൻ മാസ്റ്റർ, ടി ഷാജഹാൻ, എസി മജീദ്, ജസീന കെ സി

ബഷീർ കെ ടി , ഉസ്മാൻ സി, ഹരിദാസൻ പി , ഷംന ഷർബിൻ, എന്നിവർ സംസാരിച്ചു. ജാഫർ സാദിക് മാസ്റ്റർ നന്ദി രേഖപ്പെടുത്തി.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article