കൊണ്ടോട്ടി: 39-ാം ജന്മദിനം വ്യത്യസ്തമായ രീതിയിൽ ആഘോഷിച്ച് യൂണിവേഴ്സൽ ഫിറ്റ്നസ് ട്രൈബ് (UFT) എം.ഡി. അസ്കർ അമ്പാട്ട് മാസ്റ്റർ. ജന്മദിനത്തോടനുബന്ധിച്ച് *“39 YEARS | 39 KM”* എന്ന ചലഞ്ചിന്റെ ഭാഗമായി കോഴിക്കോട് മുതൽ ചിറയിൽ ചുങ്കം വരെ 39 കിലോമീറ്റർ കാൽനടയായി സഞ്ചരിച്ചു.
മുപ്പത്തിഒൻപതാം ജന്മദിനത്തിന് 39 കിലോമീറ്റർ നടക്കുക എന്ന ടാസ്ക് ഏറ്റെടുത്താണ് അസ്കർ അമ്പാട്ട് മാസ്റ്റർ ഈ യാത്ര നടത്തിയത്. ആരോഗ്യകരമായ ജീവിതശൈലിയുടെയും വ്യായാമത്തിന്റെയും പ്രാധാന്യം സമൂഹത്തിലേക്ക് എത്തിക്കുകയും, യുവതലമുറയെ കായിക-വ്യായാമ പ്രവർത്തനങ്ങളിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന സന്ദേശം കൂടി ഈ വ്യത്യസ്തമായ ജന്മദിനാഘോഷത്തിലൂടെ അദ്ദേഹം മുന്നോട്ടുവച്ചു.
ചിറയിൽ യോഗ ക്ലബ്ബിന്റെ നേതൃത്വത്തിൽ യാത്രയുടെ ഭാഗമായി കൊണ്ടോട്ടിയിൽ അസ്കർ അമ്പാട്ട് മാസ്റ്റർക്ക് സ്വീകരണം നൽകി. സ്വീകരണത്തിൽ ഷാനു ചിറയിൽ, ഇർഷാദ് MP, മുഹമ്മദ് Kv, സിദ്ധീഖ്,സക്കീർ കുട്ടങ്കാവിൽ , അഷ്‌റഫ് അസ്‌ലി ചിക്കൻ, ജാഫർ, അലി കാരാട്ട്, ബഷീർ PM തുടങ്ങിയവർ പങ്കെടുത്ത് യാത്രയെ അനുഗമിച്ചു.
ചിറയിൽ GMUPS സ്കൂളിലെ ഹെഡ്മിസ്ട്രസ് ഖദീജ, സ്‌കൂൾ ഫിസിക്കൽ ട്രയ്നർ സാബു മാസ്റ്റർ തുടങ്ങിയവർ സമാപന ചടങ്ങിൽ ഹാരാർപ്പണം നടത്തി
ജന്മദിനം കേവലം ആഘോഷത്തിൽ ഒതുക്കാതെ ആരോഗ്യത്തിനും വ്യായാമത്തിനും ഒരു സന്ദേശമാക്കി മാറ്റിയതാണ് “39 YEARS | 39 KM” ചലഞ്ചിന്റെ പ്രത്യേകത. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കാനും വ്യായാമശീലം വളർത്താനും ലക്ഷ്യമിട്ട ഈ സംരംഭത്തിന് നാട്ടുകാരുടെയും കായിക-യോഗ പ്രവർത്തകരുടെയും മികച്ച പിന്തുണ ലഭിച്ചു.




