23.8 C
Kerala
Friday, August 14, 2026

ചൈനയിലെ അന്താരാഷ്ട്ര എ ഐ കോൺഫ്രൻസിൽ പ്രബന്ധാവതരണത്തിന് തിരഞ്ഞടുക്കപ്പെട്ട ഗവേഷണ രംഗത്ത് നേട്ടം കൈവരിച്ച് ടി കെ സിബ്ഹത്തുള്ള

Must read

*കൊണ്ടോട്ടി:* അക്കാദമിക്-ഗവേഷണ രംഗത്ത് മറ്റൊരു നേട്ടം കൂടി. കൊണ്ടോട്ടി കുഴിഞ്ഞോളാം സ്വദേശിയും അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ കൊമേഴ്സ് വിഭാഗം റിസർച്ച് സ്കോളറുമായ *ടി.കെ. സിബ്ഹത്തുള്ള* അടുത്ത ആഴ്ച

ചൈനയിലെ ഹോങ് കോങ് പോളിടെക്നിക്കിൽ നടക്കുന്ന എ.ഐ. കോൺഫറൻസിൽ ഗവേഷണ പ്രബന്ധം അവതരിപ്പിക്കും.

 

നേരത്തെ കശ്മീർ ഉൾപ്പെടെയുള്ള വിവിധ സർവകലാശാലകളിലും സിബ്ഹത്തുള്ള പ്രബന്ധങ്ങൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിട്ടുണ്ട്. UGC-NET JRF യോഗ്യത നേടിയ അദ്ദേഹം അക്കാദമിക് മികവിനൊപ്പം സാമൂഹിക പ്രവർത്തനങ്ങളിലും സജീവമാണ്.

 

ഇ.എം.ഇ.എ കോളേജ് പൂർവ്വ വിദ്യാർത്ഥിയായ സിബ്ഹത്തുള്ള, ഡൽഹി കേന്ദ്രമായി പ്രവർത്തിക്കുന്ന ദേശീയ ചാരിറ്റി-വിദ്യാഭ്യാസ സംഘടനയായ *HOPE*-യുടെ ജനറൽ സെക്രട്ടറി കൂടിയാണ്.

 

ഗവേഷണ രംഗത്തെ തുടർച്ചയായ നേട്ടങ്ങൾ നാടിനും കലാലയത്തിനും അഭിമാനമാണെന്ന് സഹപ്രവർത്തകരും,നാട്ടുകാരും അഭിപ്രായപ്പെട്ടു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article