വാഴക്കാട് :1982ൽ തുടങ്ങിയ ചെറുവട്ടൂര്‍ അംഗനവാടി നിലവിൽ പ്രവർത്തിച്ചിരുന്ന
കെട്ടിടത്തിൻ്റെ ഫിറ്റ്നസ് നഷ്ടമായതിനെ തുടർന്ന് കൽപ്പള്ളിയിലുള്ള മറ്റൊരു വാടക കെട്ടിടത്തിലേക്ക് മാറ്റിയിരിക്കുയാണ് .
അതിൻ്റെ പ്രവേശനോത്സവം(11-08-2026 ചൊവ്വ) നടന്നു .

വാർഡ് മെമ്പർ ബഷീര്‍ സ്രാമ്പിയേക്കലിൻറെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡണ്ട്
അഡ്വ: MKനൗഷാദ് ഉൽഘാടനം നിർവ്വഹിച്ചു. മുഖ്യാതിധിയായി ICDS സൂപ്പർവൈസർ ബാസിമ മാഡം പങ്കെടുത്തു,
പിസി മുഹമ്മദ് മാസ്റ്റര്‍,പനക്കൽ കുഞ്ഞഹമ്മദ്,സിടി റഫീഖ് ,ഇസ്മായിൽ സ്രാമ്പിയേക്കൽ,നൗഷാദ് ചെറുവട്ടൂര്‍,ശിഹാബ്,എംകെ റഷീദ്,മോഹൻദാസ്,CK റസാഖ്,മണ്ണറോട്ട്
റസാഖ്,ശബ്ന എന്നിവർ ആശംസകളർപ്പിച്ചു ചെറുവട്ടൂര്‍ അംഗനവാടിക്ക് വേണ്ടി മെമ്പര്‍ ബഷീര്‍ സ്രാമ്പിയക്കല്‍ വാങ്ങിനൽകാമെന്നേറ്റ സ്ഥലത്തിൻ്റെ റജിസ്ട്രേഷൻ എത്ത്രയും പെട്ടന്ന് നടത്തുമെന്ന് മെമ്പര്‍ അറിയിച്ചു
പങ്കെടുത്ത എല്ലാവർക്കും മെമ്പർ മധുരവും നൽകി. ചടങ്ങിന് അംഗനവാടി വർക്കർ ജിത രവീന്ദ്രൻ സ്വാഗതവും സുലൈഖ നന്ദിയും പറഞ്ഞു,




