27.8 C
Kerala
Thursday, April 30, 2026

ഹരിത സേന ഇക്കോസെൻസ് സ്കോളർഷിപ്പ് പദ്ധതി; വാഴക്കാട് പഞ്ചായത്ത് ശുച്ചിത്വേൽസവ്വം ഫെബ്രുവരി 11 ന്

Must read

വാഴക്കാട്: തദ്ദേശസ്വയംഭരണ വകുപ്പും വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന ‘ഹരിത സേന ഇക്കോസെൻസ്’ സ്കോളർഷിപ്പ് പദ്ധതിയുടെ ഭാഗമായി വാഴക്കാട് ഗ്രാമപഞ്ചായത്തിൽ ‘ശുചിത്വോത്സവം’ സംഘടിപ്പിക്കുന്നു.

സ്കൂൾ കുട്ടികളിൽ ശുചിത്വബോധവും പരിസ്ഥിതി സൗഹൃദ ജീവിതശൈലിയും വളർത്തുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയുടെ പഞ്ചായത്തുതല യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. ആരിഫ ഉദ്ഘാടനം ചെയ്തു.

​പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന അർഹരായ വിദ്യാർത്ഥികൾക്ക് 1500 രൂപ വീതമാണ് സ്കോളർഷിപ്പ് നൽകുന്നത്. വാഴക്കാട് പഞ്ചായത്തിലെ യു.പി. വിഭാഗത്തിൽ നിന്ന് 36 പേരെയും, ഹൈസ്കൂൾ വിഭാഗത്തിൽ നിന്ന് 16 പേരെയും, ഹയർ സെക്കന്ററി വിഭാഗത്തിൽ നിന്ന് 6 പേരെയും ഉൾപ്പെടെ ആകെ 58 വിദ്യാർത്ഥികളെയാണ് സ്കോളർഷിപ്പിനായി തിരഞ്ഞെടുക്കുന്നത്.

​സ്കൂൾ തലത്തിൽ തയ്യാറാക്കിയ അർഹരായ വിദ്യാർത്ഥികളുടെ പട്ടിക ജനുവരി 15-നകം ഗ്രാമപഞ്ചായത്തിൽ സമർപ്പിക്കണം. തുടർന്ന് ഫെബ്രുവരി 11-ന് വിപുലമായ പരിപാടികളോടെ പഞ്ചായത്ത് തലത്തിൽ ‘ശുചിത്വോത്സവം’ സംഘടിപ്പിക്കും. ശാസ്ത്രീയമായ മാലിന്യപരിപാലനം, ഉറവിട മാലിന്യ സംസ്കരണം എന്നിവയിൽ സജീവമായി ഇടപെടുന്ന കുട്ടികളെയാണ് സ്കോളർഷിപ്പിനായി പരിഗണിക്കുക.

​ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. എം.കെ. നൗഷാദ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അസിസ്റ്റന്റ് സെക്രട്ടറി സ്വാഗതവും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ പുഷ്പ എം. നന്ദിയും പറഞ്ഞു. വികസന സ്ഥിരം സമിതി അധ്യക്ഷ സി.ഇ. മുംതാസ് ബീഗം, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ മുസ്തഫ വാഴക്കാട് എന്നിവർ ആശംസകൾ നേർന്നു. വിവിധ വാർഡ് മെമ്പർമാർ, സ്കൂൾ അധ്യാപകർ, ശുചിത്വമിഷൻ ആർ.പി മുഹ്സിന എന്നിവർ ചർച്ചയിൽ പങ്കെടുത്തു.

- Advertisement -spot_img

More articles

ഒരു മറുപടി വിട്ടേക്കുക

ദയവായി നിങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുക!
ദയവായി ഇവിടെ നിങ്ങളുടെ പേര് നൽകുക

- Advertisement -spot_img

Latest article