ദോഹ : വാഴക്കാട് അസോസിയേഷൻ ഖത്തർ (VAQ) സംഘടിപ്പിച്ച *ZedEX Cargo ദിൽ സെ വാഖ്* കൾച്ചറൽ മ്യൂസിക് നൈറ്റ് ശ്രദ്ദേയമായി. ജനുവരി രണ്ട് വെള്ളിയാഴ്ച വൈകിട്ട് ദോഹയിലെ അൽ അഷ്ബൽ സ്കൂളിൽ വെച്ച് നടന്ന പരിപാടി ഐ എസ് സി പ്രസിഡൻ്റ് ഇ.പി അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്തു. ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ വാഖിൻ്റെ വേറിട്ട ആശയങ്ങളെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു.

വാഖ് Health Care Tower നിർമ്മാണ പൂർത്തീകരണത്തിന് വേണ്ടി നടത്തുന്ന വാഖ്ദാനം 3.0 എന്ന മൈക്രോ ക്രൗഡ് ഫണ്ടിംഗ് പദ്ധതി ഡോം പ്രസിഡൻ്റ് ഉസ്മാൻ കല്ലൻ നിർവ്വഹിച്ചു. വാഖ്ദാനം 3.0 ആശയം വിശദീകരിച്ച് കൊണ്ട് വാഖ് വൈസ് പ്രസിഡൻ്റ് ജൈസൽ ദോഹ പ്രസൻ്റേഷൻ അവതരിപ്പിച്ചു.
വാഖ് ട്രസ്റ്റ് മെമ്പർമാർക്കുള്ള ഐഡി കാർഡ് വിതരണോദ്ഘാടനം ഗ്രാൻ്റ് മാൾ എം.ഡി അഷ്റഫ് ചിറക്കൽ നിർവഹിച്ചു. ചാലിയാർ ദോഹ സ്ഥാപക പ്രസിഡൻ്റ് മഷ്ഹൂദ് തിരുത്തിയാട്, സവാദ് വെളിയങ്കോട് (KMCC), ഹംസ യൂസുഫ്, ഫൈസൽ വി ടി (CIC), ചാലിയാർ ദോഹ പ്രസിഡൻ്റ് സി.ടി സിദ്ധിഖ്, റഹൂഫ് കൊണ്ടോട്ടി,മൂസ താനൂർ എന്നിവർ ചേർന്ന് വാഖ് ട്രസ്റ്റ് മെമ്പർമാർക്ക് ഐ.ഡി കാർഡുകൾ വിതരണം ചെയ്തു.
വാഖ് ടവർ നിർമ്മാണ പുരോഗതികൾ വിശദീകരിച്ചു കൊണ്ടുള്ള വീഡിയോ ജനറൽ സെക്രട്ടറി ഷാജഹാൻ TK അവതരിപ്പിച്ചു.
ദിൽ സെ വാഖ് പരിപാടിയിൽ പങ്കെടുക്കാനായി റിയാദിൽ നിന്നെത്തിയ ഹർഷിദ് ചിറ്റൻ, ഹബീബ് കുന്നത്ത്, ദുബൈയിൽ നിന്നെത്തിയ ZAPBED MD ഷമീർ എളമരം എന്നിവരെ വാഖ് ഭാരവാഹികൾ വേദിയിൽ പ്രത്യേകം സ്വീകരിച്ചു.
ഔദ്യോകിക പരിപാടിയിൽ ദിൽ സെ വാഖ് പ്രോഗ്രാം കമ്മറ്റി ചെയർമാൻ സിദ്ധിഖ് വട്ടപ്പാറ സ്വാഗതം പറഞ്ഞു, പ്രസിഡൻ്റ് ടി.പി അക്ബർ അധ്യക്ഷത വഹിച്ച ചടങ്ങിന് ട്രഷറർ ഷമീർ മണ്ണറോട്ട് നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാ പരിപാടികളും, Team Qatar Orchestra Music ബാൻഡുമായി ചേർന്ന് പട്ടുറുമാൽ സിദ്ധിഖ് എളമരം നയിച്ച കൾച്ചറൽ മ്യൂസിക് നൈറ്റും അരങ്ങേറി. ഗസൽ ഗാനങ്ങളും മാപ്പിളപ്പാട്ടുകളും ചേർന്ന മ്യൂസിക് പരപാടി സദസ്സിന് ആസ്വാദ്യകരമായി.
ഡാൻസ് പരിപാടി അവരിപ്പിച്ച വാഖ് കിഡ്സ് ടീമിന് ചാലിയാർ ദോഹ ജനറൽ സെക്രട്ടറി സാബിക്, ഖയ്യൂം ടി.കെ, റിയാസ് ചീരോത്ത്, വാഖ് വനിത വിംഗ് പ്രസിഡൻ്റ് നജ ജൈസൽ , ജന .സെക്രട്ടറി ഷബാന ദിൽഷാദ് എന്നിവർ ചേർന്ന് സമ്മാനവും സർട്ടിഫിക്കറ്റും നൽകി.
ഗായകൻ സിദ്ധിഖ് എളമരത്തിന് വാഖ് പ്രസിഡൻ്റ് ടി. പി അക്ബറും, ഗായിക ദിവ്യ ഗോപിനാഥിന് ജന. സെക്രട്ടറി ഷാജഹാൻ ടി.കെ യും ഉപഹാരം നൽകി.
വാഖ് ഭാരവാഹികളും എക്സ്കോം മെമ്പർമാരും , വനിത വിംഗും ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.




